മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ മിതാലി പരുൽകറെയാണ് ശാര്‍ദുല്‍ ജീവിത സഖിയാക്കിയത്. മുംബൈയിൽ മറാഠി ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.
ശാര്‍ദുലിന്‍റെയും മിതാലിയുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 2021 നവംബറില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. താനെയിൽ സംരംഭകയാണ് മിതാലി പരുൽകര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങള്‍ വിവാഹ ചടങ്ങിന് എത്തിയിരുന്നു.