ഷാർജ :ടി20 ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ബംഗ്ലാദേശിന്‍റെ സൂപ്പർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ശ്രീലങ്കക്കെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയാണ് പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള റെക്കോഡ് ഷാക്കിബ് തിരുത്തിക്കുറിച്ചത്.
ടി20 ലോകകപ്പിൽ 39 വിക്കറ്റുള്ള ഷാഹിദ് അഫ്രീദിയെ വെറും 29 മത്സരങ്ങളിൽ നിന്നാണ് 41 വിക്കറ്റുമായി ഷാക്കിബ് മറികടന്നത്. 38 വിക്കറ്റുകളുള്ള ശ്രീലങ്കയുടെ ലസിത് മലിംഗയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.