കറാച്ചി: പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷ അഫ്രീദിയും പാക് പേര്‍ ഷഹീന്‍ ഷാ അഫ്രീദിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. കറാച്ചിയിലാണ് വിവാഹ ചടങ്ങ് നടന്നത്. ഇതിന് പിന്നാലെ ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നിരിക്കുകയാണ് അഫ്രീദി.
ട്വിറ്ററിലൂടെയാണ് അഫ്രീദി മകള്‍ക്കും മരുമകനും മംഗളങ്ങള്‍ നേര്‍ന്നത്. "മകൾ നിങ്ങളുടെ പൂന്തോട്ടത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ്, കാരണം അവ വലിയ അനുഗ്രഹത്തോടെയാണ് വിരിയുന്നത്.
നിങ്ങള്‍ അവളോടൊത്ത് ചിരിക്കുകയും സ്വപ്നം കാണുകയും, പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുകയും ചെയ്യുന്നു. ഒരു പിതാവെന്ന നിലയില്‍ ഞാനെന്‍റെ മകളെ ഷഹീന്‍ ഷാ അഫ്രീദിക്ക് നിക്കാഹ് ചെയ്‌തു നല്‍കി. ഇരുവര്‍ക്കും ആശംസകള്‍" ഷാഹിദ് അഫ്രീദി ട്വീറ്റ് ചെയ്തു.