കേരളം

kerala

ETV Bharat / sports

'ക്രിക്കറ്റ് ഭരണ പരിചയത്തിന്‍റെ അഭാവം ഇന്ത്യയിലുണ്ട്'; ജയ്‌ ഷായെ വിമർശിച്ച് ഷാഹിദ് അഫ്രീദി - ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്ഥാൻ

മുംബൈയിൽ നടന്ന ബിസിസിഐയുടെ 91-ാം വാർഷിക പൊതുയോഗത്തിന് ശേഷമാണ് ഏഷ്യ കപ്പ് പാകിസ്ഥാനിലാണെങ്കിൽ ഇന്ത്യ കളിക്കില്ലെന്നും ഏഷ്യ കപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്നും ജയ്‌ ഷാ പറഞ്ഞത്.

ജയ്‌ ഷാ  ഇന്ത്യ vs പാകിസ്ഥാൻ  ഏഷ്യ കപ്പ്  JAY SHAH  INDIA WONT TRAVEL TO PAKISTAN FOR ASIA CUP  ഇന്ത്യ ഏഷ്യ കപ്പിൽ കളിക്കില്ലെന്ന് ജയ്‌ ഷാ  ജയ്‌ ഷായെ വിമർശിച്ച് അഫ്രീദി  ഷാഹിദ് അഫ്രീദി  ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ  Asian Cricket Council  Shahid Afridi criticized Jai Shah  ട്വന്‍റി 20 ലോകകപ്പ്  T20 World Cup  ബിസിസിഐ  ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്ഥാൻ  ജയ്‌ ഷായെ വിമർശിച്ച് ഷാഹിദ് അഫ്രീദി
'ക്രിക്കറ്റ് ഭരണ പരിചയത്തിന്‍റെ അഭാവം ഇന്ത്യയിലുണ്ട്'; ജയ്‌ ഷായെ വിമർശിച്ച് ഷാഹിദ് അഫ്രീദി

By

Published : Oct 19, 2022, 12:27 PM IST

ലാഹോർ: 2023ലെ ഏഷ്യ കപ്പ് പാകിസ്ഥാനിലാണെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബിസിസിഐ സെക്രട്ടറിയായി രണ്ടാമതും തെരഞ്ഞെടുത്ത ദിവസം തന്നെയായിരുന്നു ജയ്‌ ഷായുടെ പ്രതികരണം. പിന്നാലെ ഇന്ത്യ ഏഷ്യ കപ്പിനായി എത്തിയില്ലെങ്കിൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാനും രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ജയ്‌ ഷാക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി. 'കഴിഞ്ഞ 12 മാസക്കാലം നല്ല സൗഹൃദം ഇരു ടീമുകളും തമ്മിലുണ്ടായിരുന്നത് ഇരു രാജ്യങ്ങളിലും ഊഷ്‌മളത തോന്നിപ്പിച്ചു. ട്വന്‍റി 20 ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ഇത്തരമൊരു പരാമര്‍ശം ബിസിസിഐ സെക്രട്ടറി നടത്തിയത് എന്തുകൊണ്ട്? ക്രിക്കറ്റ് ഭരണ പരിചയത്തിന്‍റെ അഭാവം ഇന്ത്യയിലുണ്ടെന്ന് തോന്നുന്നു, അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ ടീം ഇന്ത്യ പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യ കപ്പില്‍ പങ്കെടുക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മുംബൈയിൽ നടന്ന ബിസിസിഐയുടെ 91-ാം വാർഷിക പൊതുയോഗത്തിനിടെ പാകിസ്ഥാനിൽ ഇന്ത്യ കളിക്കില്ലെന്നും ഏഷ്യ കപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റ് കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്‌തമാക്കുകയായിരുന്നു.

പിന്നാലെയാണ് ഏഷ്യ കപ്പ് വേദി മാറ്റിയാൽ പാകിസ്ഥാന് വലിയ സാമ്പത്തിക നഷ്‌ടമുണ്ടാവുമെന്നും ഇന്ത്യ കളിക്കാനെത്തിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും പിസിബി വ്യക്തമാക്കിയത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സമ്മര്‍ദം ചെലുത്താനും പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ബിസിസിഐയുടെ ആവശ്യത്തിന് മുന്നില്‍ വഴങ്ങേണ്ടെന്നാണ് പാക് ബോര്‍ഡ് നിലപാട്.

2008 മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തിലും വിള്ളല്‍ വീണത്. അതേ വര്‍ഷം നടന്ന ഏഷ്യ കപ്പില്‍ പങ്കെടുക്കാനായാണ് ഇന്ത്യ അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയത്. 2012ല്‍ അവസാനമായി ദ്വിരാഷ്‌ട്ര പരമ്പര കളിച്ച ഇരു ടീമുകളും പിന്നീട് ഐസിസി ടൂര്‍ണമെന്‍റുകളിലും, ഏഷ്യ കപ്പിലും മാത്രമാണ് ഏറ്റുമുട്ടുന്നത്.

ABOUT THE AUTHOR

...view details