മുംബൈ: അണ്ടര്‍ 19 വനിത ടി20 ലോകകപ്പില്‍ ഇന്ത്യയെ ഷഫാലി വര്‍മ നയിക്കുമെന്ന് സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു. നിലവിലെ ഇന്ത്യന്‍ ടീമിന്‍റെ ഓപ്പണറാണ് ഷഫാലി. ഷഫാലിയ്‌ക്കൊപ്പം സീനിയര്‍ ടീമിന്‍റെ ഭാഗമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷും അണ്ടര്‍ 19 സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ശ്വേതാ ഷെഹ്‌റാവത്താണ് വൈസ് ക്യാപ്റ്റന്‍.
അണ്ടര്‍ 19 വനിത ലോകകപ്പിന്‍റെ പ്രഥമ പതിപ്പിന് ദക്ഷിണാഫ്രിക്കയാണ് വേദിയാവുന്നത്. അടുത്ത വര്‍ഷം ജനുവരി 14 മുതൽ 29 വരെ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയടക്കം 16 ടീമുകളാണ് മത്സരിക്കുന്നത്. സൗത്ത് ആഫ്രിക്ക, യുഎഇ, സ്‌കോട്ട്‌ലന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ.