ന്യൂഡല്‍ഹി: ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി ട്വന്‍റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി പരിഗണിക്കേണ്ട താരത്തെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. സഞ്‌ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവരെ മറികടന്ന് പഞ്ചാബ് കിങ്ങ്‌സ് താരമായ ജിതേഷ് ശര്‍മ്മയെ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ താരത്തിന്‍റെ ആവശ്യം.
ക്രിക്ക്ബസ് പരിപാടിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം സെവാഗ് ഉന്നയിച്ചത്. നന്നായി റണ്‍സ് കണ്ടെത്താന്‍ കഴിയുന്നവരെയാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്. എപ്പോള്‍ ഏത് ഷോട്ട് കളിക്കണം എന്ന തിരിച്ചറിവുള്ള താരമാണ് അദ്ദേഹം. നിരവധി പ്രതിഭാശാലികളായ താരങ്ങള്‍ ഉണ്ടെങ്കിലും എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് ജിതേഷ് ആണെന്നും സെവാഗ് വ്യക്തമാക്കി.