ബെംഗളൂരു : അടുത്തിടെ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട പഞ്ചാബി റാപ്പർ സിദ്ദു മൂസേവാലയ്‌ക്ക്, രഞ്ജി ട്രോഫി ഫൈനലിൽ വൈകാരികമായി ആദരമര്‍പ്പിച്ച് മുംബൈ ബാറ്റർ സർഫ്രാസ് ഖാൻ. മധ്യപ്രദേശിനെതിരായ ഫൈനലിൽ സെഞ്ച്വറിക്ക് പിന്നാലെയാണ് സിദ്ദുവിന് ആദരമർപ്പിച്ച് സർഫ്രാസ് ആരാധകരുടെ പ്രശംസ നേടിയത്. 114–ാം ഓവറിൽ കുമാർ കാർത്തികേയയെ ബൗണ്ടറിയടിച്ചാണ് സർഫ്രാസ് സെഞ്ച്വറിയിലെത്തിയത്.
സെഞ്ച്വറിക്ക് പിന്നാലെ വികാരാധീനനായി സർഫ്രാസ് ; 'തൈ ഫൈവു'മായി മുസേവാലയ്ക്ക് ആദരം - Sidhu Moosewala
മധ്യപ്രദേശിനെതിരായ ഫൈനലിൽ സെഞ്ച്വറിക്ക് പിന്നാലെയാണ് സിദ്ദുവിന് ആദരമർപ്പിച്ച് സർഫ്രാസ് ആരാധകരുടെ പ്രശംസ നേടിയത്
![സെഞ്ച്വറിക്ക് പിന്നാലെ വികാരാധീനനായി സർഫ്രാസ് ; 'തൈ ഫൈവു'മായി മുസേവാലയ്ക്ക് ആദരം Sarfaraz Khan Gave An Emotional Tribute To Sidhu Moosewala Sarfaraz Khan Renji trophy final madhya pradhesh Vs Mumbai പഞ്ചാബി റാപ്പർ സിദ്ദു മൂസേവാല Sidhu Moosewala സിദ്ദു മൂസേവാല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15637001-thumbnail-3x2-xdd.jpg)
സെഞ്ച്വറിക്ക് പിന്നാലെ വികാരനിർഭരമായ കാഴ്‌ചകൾക്കാണ് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം സാക്ഷിയായത്. വികാരാധീനനായ സർഫ്രാസ് ബാറ്റും കൈകളും വായുവിൽ ആഞ്ഞുവീശിയാണ് ആഹ്ളാദപ്രകടനം നടത്തിയത്. പിന്നാലെ സിദ്ദു മുസേവാലയുടെ സിഗ്‌നേച്ചർ നൃത്തച്ചുവടായ 'തൈ ഫൈവ്' (വലതു കൈപ്പത്തി തുടയിൽ അടിച്ചതിനു ശേഷം 5 എന്ന വിരലുകളും ആകാശത്തേക്കുയർത്തുന്ന നൃത്തച്ചുവട്) അനുകരിച്ചു.
പഞ്ചാബിലെ ജനപ്രിയ ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്നു സിദ്ദു മൂസേവാല. സ്വന്തം ജില്ലയായ മാൻസയിൽവച്ച് അക്രമികളുടെ 30 റൗണ്ട് വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സിദ്ദുവിന്‍റെ വിഐപി സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.