കേരളം

kerala

ETV Bharat / sports

'ഫോം കണ്ടെത്താന്‍ സഹായിക്കില്ല'; കോലിക്ക് വിശ്രമം അനുവദിച്ചത് ചോദ്യം ചെയ്‌ത് മുന്‍ സെലക്‌ടര്‍ - ഇന്ത്യ vs ഇംഗ്ലണ്ട്

ഇന്ത്യയുടെ റണ്‍ മെഷീനായിരുന്ന കോലി അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി നേടിയത് 2019 നവംബറിലാണ്.

Sarandeep Singh says rest would not help Virat Kohli to come back in to form  Sarandeep Singh  Former selector Sarandeep Singh  Sarandeep Singh on Virat Kohli form  വിരാട് കോലി  ശരണ്‍ദീപ് സിങ്‌  കോലിക്ക് വിശ്രമം അനുവദിച്ചത് ചോദ്യം ചെയ്‌ത് മുന്‍ സെലക്‌ടര്‍ ശരണ്‍ദീപ് സിങ്‌  ഇന്ത്യ vs ഇംഗ്ലണ്ട്  വിരാട് കോലിയുടെ ഫോമില്‍ വിമര്‍ശനം
'ഫോം കണ്ടെത്താന്‍ സഹായിക്കില്ല'; കോലിക്ക് വിശ്രമം അനുവദിച്ചത് ചോദ്യം ചെയ്‌ത് മുന്‍ സെലക്‌ടര്‍

By

Published : Jul 15, 2022, 5:31 PM IST

ന്യൂഡല്‍ഹി:മോശം ഫോമിനാല്‍ വലയുന്ന മുന്‍ നായകന്‍ വിരാട് കോലിക്ക് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകളിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. സമീപ കാലത്തായുള്ള റണ്‍ വരള്‍ച്ച അവസാനിക്കാന്‍ ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലും താരത്തിന് കഴിയാതിരുന്നതാണ് സെലക്‌ടര്‍മാരുടെ തീരുമാനത്തിന് പിന്നില്‍.

എന്നാല്‍ ഇതിനെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ സെലക്‌ടർ ശരൺദീപ് സിങ്. റണ്‍ നേടാന്‍ കഴിയാത്ത താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതിന്‍റെ അര്‍ഥം തനിക്ക് മനസിലാകുന്നില്ലെന്ന് ശരണ്‍ദീപ് സിങ്‌ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് ശരണ്‍ദീപ് സിങ്ങിന്‍റെ പ്രതികരണം.

"ഈ വിശ്രമത്തിന്‍റെ അർഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല, നിങ്ങൾ സെഞ്ച്വറികള്‍ നേടിയാല്‍ മാത്രമേ വിശ്രമിക്കാൻ കഴിയൂ. അവന്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി കളിക്കുകയും നാലോ,അഞ്ചോ സെഞ്ച്വറികള്‍ നേടുകയും ചെയ്‌താല്‍ വിശ്രമിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അങ്ങനെയാണെങ്കില്‍ അവന് വിശ്രമം വേണമെന്ന് പറയാം", ശരണ്‍ദീപ് സിങ്‌ പറഞ്ഞു.

"ഐ‌പി‌എല്ലിന് മുന്‍പ് വിരാട് രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഏകദിനവും ടി20യും കളിച്ചിട്ടില്ല. പിന്നീട് ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 മത്സരങ്ങളിലും കളിച്ചിട്ടില്ല. പുറത്തിരുന്ന് വിശ്രമിക്കുന്നത് ഫോമിലേക്ക് മടങ്ങിയെത്താന്‍ ഒരിക്കലും സഹായകമാവില്ല", ശരണ്‍ദീപ് സിങ്‌ വ്യക്തമാക്കി.

ഇന്ത്യയുടെ റണ്‍മെഷീനായിരുന്ന കോലി അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി നേടിയത് 2019 നവംബറിലാണ്. ഇതിന് ശേഷം 78 ഇന്നിങ്‌സുകള്‍ കളിച്ച താരത്തിന് മൂന്നക്കം തൊടാനായിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിന് എതിരായ ഏകദിനത്തില്‍ 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസാണ് കോലിയുടെ സമ്പാദ്യം.

നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാതെയുള്ള താരത്തിന്‍റെ മടക്കം ആരാധകര്‍ക്കും നിരാശയായി. ഓഫ്‌ സ്‌റ്റംപിന് പുറത്ത് പോയ ഡേവിഡ് വില്ലിയുടെ പന്തില്‍ ബാറ്റ് വച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ‌ബട്‌ലര്‍ പിടികൂടുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന്‍റെ കൂറ്റന്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്‌തു.

also read: 'ഈ സമയവും കടന്നുപോകും'; കോലിയെ ചേര്‍ത്ത്‌ നിര്‍ത്തി ബാബര്‍, ഏറ്റെടുത്ത് ആരാധകര്‍

ABOUT THE AUTHOR

...view details