കേരളം

kerala

ETV Bharat / sports

ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു വേണം; നിര്‍ദേശവുമായി വിവിഎസ് ലക്ഷ്മണ്‍ - വിവിഎസ് ലക്ഷ്മണ്‍

ധവാനും പൃഥ്വി ഷായും ഓപ്പണര്‍മാരായെത്തണമെന്നാണ് ലക്ഷ്മണിന്‍റെ അഭിപ്രായം.

VVS Laxman  Sanju Samson  India playing XI  Sri Lanka  വിവിഎസ് ലക്ഷ്മണ്‍  സഞ്ജു സാംസണ്‍
ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു വേണം; നിര്‍ദേശവുമായി വിവിഎസ് ലക്ഷ്മണ്‍

By

Published : Jul 13, 2021, 11:33 AM IST

ഹൈദാരാബാദ്: മികച്ച യുവതാരങ്ങളടങ്ങുന്ന യുവ സംഘത്തെയാണ് ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് അയച്ചിരിക്കുന്നത്. ജൂലൈ 18ന് നടക്കാനിരിക്കുന്ന മത്സരങ്ങള്‍ക്കായി അന്തിമ ഇലവനിലേക്ക് ആരെയൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന ചിന്തയിലാണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും.

ഇപ്പോഴിതാ ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്‍റെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുയാണ് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ താരം ധവാനും പൃഥ്വി ഷായും ഓപ്പണര്‍മാരായെത്തണമെന്നാണ് പറയുന്നത്.

also read: ഐസിസിയുടെ ജൂണിലെ താരങ്ങളായി കോൺവെയും സോഫി എക്ലിസ്റ്റണും

മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനെ നിര്‍ദേശിച്ച ലക്ഷ്മണ്‍ നാലാം സ്ഥാനത്താണ് സഞ്ജുവിനെ നിര്‍ദേശിച്ചിരിക്കുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനവും സഞ്ജുവിന് നല്‍കണമെന്നാണ് താരത്തിന്‍റെ അഭിപ്രായം. അഞ്ചാമനായി മനീഷ് പാണ്ഡെ, തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരും കളിക്കാനെത്തും.

ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറുമാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി യൂസ്‌വേന്ദ്ര ചാഹലിനേയും കുല്‍ദീപ് യാദവിനേയും ഉള്‍പ്പെടുത്തണമെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. അതേസമയം ശ്രീലങ്കന്‍ ടീമംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഈ മാനം 13ന് നിശ്ചയിച്ചിരുന്ന പരമ്പര 18ലേക്ക് മാറ്റിയത്.

ABOUT THE AUTHOR

...view details