കേരളം

kerala

ETV Bharat / sports

Sanju Samson To Return Indian team: സഞ്‌ജുവിന് വീണ്ടും അവസരം; ഓസീസിനെതിരെ സീനിയേഴ്‌സിന് വിശ്രമം?

Sanju Samson to return Indian team for ODI Series against Australia: ഏകദിന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയ്‌ക്ക് എതിരെ കളിക്കുന്ന ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്‌ജു സാംസണ് അവസരം ലഭിച്ചേക്കും.

Sanju Samson to return Indian team  Sanju Samson  ODI World Cup 2023  India vs Australia  Rohit Sharma  സഞ്‌ജു സാംസണ്‍  രോഹിത് ശര്‍മ  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യ vs ഓസ്‌ട്രേലിയ  Axar Patel
Sanju Samson to return Indian team for ODI Series against Australia

By ETV Bharat Kerala Team

Published : Sep 18, 2023, 7:36 PM IST

മുംബൈ : ഏഷ്യ കപ്പിന് (Aisa Cup 2023) പിന്നാലെ ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia) എതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ സീനിയര്‍ കളിക്കാര്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പ് (ODI World Cup 2023) കൂടെ മുന്നില്‍ നില്‍ക്കെ ജോലിഭാരം കണക്കിലെടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), ജസ്പ്രീത് ബുംറ (Jasprit Bhumrah), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) എന്നിവര്‍ക്ക് മാനേജ്മെന്‍റ് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.

ഏകദിന ലോകകപ്പ് ആരംഭിക്കാൻ വെറും മൂന്നാഴ്‌ചയിൽ താഴെ മാത്രം ശേഷിക്കെ, സെപ്‌റ്റംബര്‍ അവസാന വാരത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ മൂന്ന് മത്സര പരമ്പര കളിക്കുന്നത്. പരമ്പരയില്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടെ മാനേജ്‌മെന്‍റ് പരിഗണിക്കുന്നുണ്ട്.

സീനിയേഴ്‌സ് പുറത്തിരിക്കുന്നത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, തിലക് വര്‍മ തുടങ്ങിയ താരങ്ങള്‍ക്ക് ടീമിലേക്ക് വഴിയൊരുക്കിയേക്കും (Sanju Samson to return Indian team for ODI Series against Australia). നിലവില്‍ പരിക്കിന്‍റെ പിടിയിലുള്ള അക്‌സര്‍ പട്ടേലിന് (Axar Patel ) ഓസീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാനായേക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അറിയിച്ചിട്ടുണ്ട്. ഏഷ്യ കപ്പിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലായിരുന്നു രോഹിത് ഇതു സംബന്ധിച്ച് പ്രതികരിച്ചത്.

'അക്‌സറിന് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പരയില്‍ പൂര്‍ണമായും കളിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. അവന് ചെറിയ പരിക്കേറ്റിട്ടുണ്ട്. അതില്‍ നിന്നും മുക്തനാവുന്നതിനായി ഒരാഴ്‌ചയില്‍ കൂടുതല്‍ വേണ്ടി വരുമെന്ന് തോന്നുന്നു. പരിക്കിന്‍റെ പുരോഗതി എന്താണെന്ന് കാത്തിരുന്ന് കാണണം.

ഓരോ വ്യക്തികളും തികച്ചും വ്യത്യസ്‌ത രാണ്. ചിലര്‍ക്ക് വളരെ വേഗത്തില്‍ സുഖം പ്രാപിക്കാനാവും. അക്‌സറിന്‍റെ കാര്യം അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷെ, ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ അവന് കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല' -രോഹിത് ശര്‍മ പറഞ്ഞു.

ALSO READ:Mohammad Amir criticizes Babar Azam: 'ബി,സി ലെവൽ ടീമുകൾക്കെതിരെ കളിച്ചാല്‍ റാങ്കിങ് ഉയരും': ബാബറിനെതിരെ മുഹമ്മദ് ആമിര്‍

അക്‌സറിന്‍റെ അഭാവത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ (Washington Sundar), ആര്‍ അശ്വിന്‍ (R Ashwin) എന്നിവരില്‍ ഒരാള്‍ ടീമിലേക്കെത്തിയേക്കും. നിലവിലെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഓഫ്‌ സിപിന്നര്‍മാരില്ലാത്തതും ഇവരില്‍ ഒരാളെ പരിഗണിക്കാന്‍ കാരണമാണ്.

ഏഷ്യ കപ്പ് ഫൈനലില്‍ അക്‌സറിന് കളിക്കാന്‍ കഴിയാതിരുന്നതിനാല്‍ വാഷിങ്‌ടണ്‍ സുന്ദറായിരുന്നു പ്ലേയിങ് ഇലവനിലെത്തിയത്. എന്നാല്‍ ആര്‍ അശ്വിനും പരിഗണനയിലുണ്ടെന്ന സൂചനയാണ് വാര്‍ത്ത സമ്മേളനത്തിനിടെ രോഹിത് നല്‍കിയത്.

ALSO READ:Rohit Sharma Forgets Passport : പാസ്‌പോ‍ർട്ട് ഹോട്ടലിൽ മറന്നുവച്ചു ; ടീം ബസില്‍ രോഹിത് ശര്‍മയെ കളിയാക്കി സഹതാരങ്ങള്‍

ABOUT THE AUTHOR

...view details