മുംബൈ: ടി20 ലോകകപ്പ് ടീമില്‍ നിന്നും മലയാളി ബാറ്റര്‍ സഞ്‌ജു സാംസണിനെ തഴഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഫോര്‍മാറ്റില്‍ മോശം ഫോമിലുള്ള റിഷഭ് പന്തും റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന കെഎല്‍ രാഹുലും ടീമില്‍ ഇടം നേടിയപ്പോള്‍ ഈ വര്‍ഷം മികച്ച റെക്കോഡുള്ള സഞ്‌ജുവിനെ പരിഗണിക്കാതിരുന്നത് ആരാധകരെ ചൊടിപ്പിക്കുകയും ചെയ്‌തു. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സഞ്‌ജു.
മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയയിലേയും ചര്‍ച്ച എന്തുതന്നെയായാലും, പോസിറ്റീവ് ചിന്താഗതി നിലനിർത്തുന്നതിനാണ് തന്‍റെ മുന്‍ഗണനയെന്നാണ് സഞ്‌ജു പറയുന്നത്. "ഇന്ത്യക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞത് സൗഭാഗ്യമായും നീണ്ട അഞ്ച് വർഷത്തിന് ശേഷം ഒരു തിരിച്ചുവരവിന് സാധിച്ചത് അനുഗ്രഹവുമായാണ് ഞാന്‍ കരുതുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ ചര്‍ച്ചകള്‍ എന്തുതന്നെയായാലും, പോസിറ്റീവ് ചിന്താഗതി നിലനിർത്തുന്നതിനാണ് എന്‍റെ മുൻഗണന. കെഎൽ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരുടെ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്.