മുംബൈ : ശ്രീലങ്കക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടെസ്റ്റ്, ടി20 ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
പരിക്കേറ്റ് പുറത്തായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടി20 ടീമിലും ശുഭ്‌മാന്‍ ഗിൽ ടെസ്റ്റ് ടീമിലും ഇടം കണ്ടെത്തി. മുൻ നായകൻ വിരാട് കോലി, വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് എന്നിവര്‍ക്ക് ടി20 മത്സരങ്ങളില്‍ നിന്നും വിശ്രമം അനുവദിച്ചു.
സ്‌പിന്നിര്‍ കുൽദീപ് യാദവ് ടി20, ടെസ്റ്റ് ടീമുകളില്‍ ഉള്‍പ്പെട്ടപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയും തിരിച്ചെത്തി. അതേസമയം ടെസ്റ്റ് ടീമില്‍ നിന്നും ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരെ ഒഴിവാക്കി.