തിരുവനന്തപുരം :ക്രിക്കറ്റില്‍ ഇതിനകം തന്നെ തന്‍റെ പ്രതിഭ തെളിയിച്ച താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍. ഇപ്പോഴിതാ ഫുട്‌ബോളിലും മികവ് കാട്ടുന്ന സഞ്‌ജുവിന്‍റെ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഒരു പ്രാദേശിക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിലാണ് സഞ്‌ജു കളിയ്‌ക്കുന്നത് (Sanju Samson plays football in local tournament).
എതിര്‍ ടീം താരങ്ങളെ മറികടന്ന് പന്തുമായി കുതിയ്‌ക്കുന്ന സഞ്‌ജുവിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. താരം കോര്‍ണര്‍ കിക്ക് എടുക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ എപ്പോള്‍ എവിടെ നിന്ന് ആരാണ് പ്രസ്‌തുത വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമല്ല.
അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇന്ത്യയ്‌ക്കായി അവസാനമായി കളിച്ചത്. മൂന്നാം ഏകദിനത്തില്‍ അന്താരാഷ്‌ട്ര കരിയറിലെ തന്‍റെ കന്നി സെഞ്ചുറിയും സഞ്‌ജു അടിച്ചിരുന്നു. പാളിലെ പ്രതികൂലമായ വിക്കറ്റില്‍ ഏറെ മികവോടെ കളിച്ച 29-കാരന്‍ 114 പന്തില്‍ 108 റണ്‍സായിരുന്നു നേടിയത് (Sanju Samson maiden ODI Century).
ആറ് ബൗണ്ടറികളും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്‌ജുവിന്‍റെ പ്രകടനം. 2015-ല്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയെങ്കിലും ടീമില്‍ സ്ഥിരക്കാരനാവാന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നില്ല. ഏകദിന ഫോര്‍മാറ്റില്‍ മികച്ച റെക്കോഡാണുള്ളതെങ്കിലും ഏഷ്യ കപ്പിലും, പിന്നീട് നടന്ന ഏകദിന ലോകകപ്പിലും സഞ്‌ജുവിനെ പരിഗണിച്ചിരുന്നില്ല.
എന്നാല്‍ പാളിലെ സെഞ്ചുറി സഞ്‌ജുവിന്‍റെ കരിയര്‍ തന്നെ മാറ്റിമറിയ്‌ക്കുമെന്നാണ് സംസാരം. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ഇക്കാര്യം പറഞ്ഞത്. സഞ്‌ജുവിന്‍റെ സെഞ്ചുറിയേയും മത്സരത്തിലെ പ്രകടനത്തേയും ഗവാസ്‌കര്‍ വിലയിരുത്തിയത് ഇങ്ങിനെ....