തിരുവനന്തപുരം :സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്‌ജു സാംസണ്‍ നയിക്കുന്ന ടീമിൽ സച്ചിൻ ബേബിയാണ് വൈസ് ക്യാപ്‌റ്റൻ. അതിഥി താരങ്ങളായി റോബിൻ ഉത്തപ്പ, ജലജ് സക്‌സേന എന്നിവർ ഉൾപ്പെടെ 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അതേസമയം സീനിയർ താരം എസ്. ശ്രീശാന്തിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല.
നവംബർ നാലിന് ഗുജറാത്തിനെതിരെയാണ് ടിനു യോഹന്നാൻ പരിശീകനായുള്ള കേരളത്തിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് ഡിയിലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം കളിക്കുന്നത്. റെയില്‍വേസ്, അസം, ഗുജറാത്ത്, ബിഹാര്‍, മധ്യപ്രദേശ് എന്നിവരാണ് ഗ്രൂപ്പ് ഡിയില്‍ കേരളത്തിനൊപ്പമുള്ളത്.