കേരളം

kerala

ETV Bharat / sports

അപ്രതീക്ഷിത തീരുമാനം; ന്യൂസിലന്‍ഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ സഞ്ജു സാംസൺ നയിക്കും - sports news

ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ന്യൂസിലന്‍ഡ് എ ടീമിനെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളും നടക്കുക. സെപ്റ്റംബർ 22നാണ് ആദ്യ മത്സരം. 25, 27 തീയതികളില്‍ രണ്ടും മൂന്നും മത്സങ്ങളും നടക്കും.

sanju samson  സഞ്ജു സാംസൺ  ന്യൂസിലാന്‍ഡ് എ  ഇന്ത്യ എ  India A team  New Zealand a team  Raj Angad Bawa  India A vs New Zealand A  രാജ് അങ്കത് ബാവ  sanju samson news  indian cricket news  cricket news  sports news  ഇന്ത്യ എ ടീം
അപ്രതീക്ഷിത തീരുമാനം; ന്യൂസിലാന്‍ഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ സഞ്ജു സാംസൺ നയിക്കും

By

Published : Sep 17, 2022, 9:06 AM IST

മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായി ചെന്നൈയിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരക്കുള്ള 16 അംഗ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ കെ എസ് ഭരതിനെയാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. സെപ്റ്റംബർ 22, 25, 27 തിയ്യതികളിലായി ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ എല്ലാ മത്സരങ്ങളും നടക്കുക.

യുവ ഓൾ റൗണ്ടറായ രാജ് അങ്കത് ബാവയ്‌ക്ക് ഇന്ത്യൻ എ ടീമിലേക്ക് ആദ്യ വിളിയെത്തിയത് ശ്രദ്ധേയമായി. 2022 ൽ ഇന്ത്യയുടെ അണ്ടർ 19 ടി20 ലോകകപ്പ് കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് രാജ് ബാവ. 16 അംഗ ടീമിൽ പൃഥ്വി ഷാ, ഋതുരാജ് ഗെ‍‍യ്‌ക്വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ഉമ്രാൻ മാലിക് തുടങ്ങിയ യുവതാരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

നേരത്തെ ട്വന്‍റി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിൽ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷമായി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായാണ് ബിസിസിഐ സ‍ഞ്ജുവിനെ ക്യാപ്റ്റനായിക്കിയത്. ഏഷ്യ കപ്പില്‍ മോശം ഫോമിലായിരുന്ന ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയെങ്കിലും സഞ്ജുവിനെ ഒഴിവാക്കി. സിംബാബ്‌വെക്കെതിരായ പരമ്പരയിൽ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത സഞ്ജു ഫോം തെളിയിച്ചെങ്കിലും താരത്തിന് ഏഷ്യാകപ്പ് ടീമിലും ഇടംപിടിക്കാനായിരുന്നില്ല.

ഇന്ത്യ എ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെ‍‍യ്‌ക്വാദ്, രാഹുൽ ത്രിപാഠി, രജത് പട്ടീദാർ, സഞ്ജു സാംസൺ (ക്യാപ്‌റ്റൻ), കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ, കുൽദീപ് സെൻ, ഷാർദൂൽ ഠാക്കൂർ, ഉമ്രാൻ മാലിക്, നവ്‌ദീപ് സെയ്നി, രാജ് അങ്കത് ബാവ.

ABOUT THE AUTHOR

...view details