കേരളം

kerala

ETV Bharat / sports

കൂറ്റന്‍ സിക്‌സറുമായി സഞ്‌ജു ; പന്ത് പതിച്ചത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ - വീഡിയോ

Sanju Samson's Huge six lands on Roof : പരിശീലനത്തിനിടെ സഞ്‌ജു സാംസണടിച്ച കൂറ്റന്‍ സിക്‌സര്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ പതിക്കുന്ന വീഡിയോ കാണാം...

Sanju Samson  Sanju Samson viral video  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ സിക്‌സര്‍
Watch Sanju Samson's Huge six lands on Roof

By ETV Bharat Kerala Team

Published : Jan 2, 2024, 4:41 PM IST

Updated : Jan 2, 2024, 5:42 PM IST

ആലപ്പുഴ :രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളത്തെ നയിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് സഞ്‌ജു സാംസണ്‍ (Sanju Samson). ഗ്രൂപ്പ് ബിയുടെ ഭാഗമായ കേരളത്തിന് ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് എതിരാളികള്‍. ജനുവരി അഞ്ചിന് ആലപ്പുഴയിലാണ് കേരളവും ഉത്തര്‍പ്രദേശും പോരിന് ഇറങ്ങുന്നത്.

മത്സരത്തിന് മുന്നോടിയായുള്ള സഞ്‌ജുവിന്‍റെ പരിശീലന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സഞ്‌ജുവടിച്ച ഒരു കൂറ്റന്‍ സിക്‌സര്‍ ഗ്രൗണ്ടിലെ ഒരു കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ പതിച്ച് വലിയ ശബ്‌ദമുണ്ടാവുന്നതാണ് വീഡിയോയിലുള്ളത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ എക്‌സ്‌ അക്കൗണ്ടിലൂടെ പങ്കുവച്ച ഇതിന്‍റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്(Sanju Samson's Huge six)

ജനുവരി 12-ന് അസമിനെതിരെയാണ് കേരളത്തിന്‍റെ രണ്ടാമത്തെ മത്സരം. മുംബൈ, ഛത്തീസ്‌ഗഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ് എന്നീ ടീമുകള്‍ക്ക് എതിരെയാണ് കേരളം പിന്നീട് പോരിനിറങ്ങുക. അതേസമയം ഫുട്‌ബോളിലും സഞ്‌ജു മികവ് കാട്ടുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരു പ്രാദേശിക സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ 29-കാരന്‍ കളിക്കുന്നതായിരുന്നു വീഡിയോയിലുള്ളത്(Sanju Samson plays football). എതിര്‍ ടീമിന്‍റെ പ്രതിരോധ താരങ്ങളെ വെട്ടിച്ച് പന്തുമായി കുതിയ്‌ക്കുന്ന സഞ്‌ജുവിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. താരം കോര്‍ണര്‍ കിക്ക് എടുക്കുന്നതും ഇതിലുണ്ടായിരുന്നു. എന്നാല്‍ എവിടെ നിന്ന് ആരാണ് പ്രസ്‌തുത വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമല്ല.

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലാണ് മലയാളി താരം ഇന്ത്യയ്‌ക്കായി അവസാനം കളിച്ചത്. മൂന്ന് മത്സര പരമ്പരയില്‍ ആദ്യത്തേതില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് അവസാന മത്സരത്തില്‍ കരിയറിലെ തന്‍റെ കന്നി സെഞ്ചുറി അടിച്ചെടുക്കാന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നു.

പാളിലെ പ്രതികൂലമായ വിക്കറ്റില്‍ ഉറച്ച് നിന്ന് ഏറെ മികവോടെ കളിച്ച സഞ്‌ജു 114 പന്തില്‍ 108 റണ്‍സായിരുന്നു അടിച്ചത് (Sanju Samson maiden ODI Century). ആറ് ബൗണ്ടറികളും മൂന്ന് സിക്‌സും ഇതിന് അകമ്പടിയായി. 2015-ല്‍ ഇന്ത്യയ്‌ക്കായി അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയെങ്കിലും ടീമില്‍ ഇതേവരെ സ്ഥിരക്കാരനാവാന്‍ സഞ്‌ജുവിനായിട്ടില്ല.

ALSO READ:രാജ്യവ്യാപക തെരച്ചില്‍ വേണം ; വാര്‍ണറുടെ ബാഗി ഗ്രീന്‍ കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ച് ഷാന്‍ മസൂദ്

രഞ്‌ജിയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള സ്‌ക്വാഡ് : സഞ്ജുസാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്‌ണ പ്രസാദ്, സച്ചിന്‍ ബേബി, വിഷ്‌ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ആനന്ദ് കൃഷ്‌ണന്‍, രോഹന്‍ പ്രേം, ജലജ് സക്സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ സുരേഷ്, നിധീഷ് എംഡി, ബേസില്‍ എന്‍പി, വിഷ്‌ണു രാജ്.

ALSO READ: എതിരാളികളെ വെട്ടിച്ച് പന്തുമായി കുതിപ്പ്; സഞ്‌ജു ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ

Last Updated : Jan 2, 2024, 5:42 PM IST

ABOUT THE AUTHOR

...view details