ലഖ്‌നൗ : സഞ്ജു സാംസണ്‍ പ്രതിഭയുള്ള താരമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി വെർച്വൽ വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
'സഞ്‌ജു ഐപിഎല്ലില്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അവന് വിജയിക്കാനുള്ള കഴിവുണ്ട്. സ്‌പോർട്‌സില്‍ അതാണുണ്ടാവേണ്ടത്. ധാരാളം ആളുകൾക്ക് കഴിവും പ്രതിഭയുമുണ്ട്. എന്നാല്‍ അതങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് ഏറ്റവും നിർണായകം.
ടീം മാനേജ്‌മെന്‍റ് എന്ന നിലയിൽ, സഞ്ജുവില്‍ ഒരുപാട് സാധ്യതകളും, ധാരാളം കഴിവുകളും ഞങ്ങൾ കാണുന്നുണ്ട്. ലഭിക്കുന്ന അവസരം പരമാവധി എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത് സഞ്ജുവാണ്.