കേരളം

kerala

ETV Bharat / sports

'ആദ്യം കേക്ക് മുറി, പിന്നെ മെഴുകുതിരി കെടുത്തല്‍' ; ഇത് 'സഞ്‌ജു സ്‌റ്റൈലെ'ന്ന് രാജസ്ഥാന്‍ റോയല്‍സ് - ഐപിഎല്‍

പിറന്നാള്‍ കേക്കുമുറിക്കുന്ന മലയാളി ക്രിക്കറ്റര്‍ സഞ്‌ജു സാംസണിന്‍റെ വീഡിയോ പങ്കുവച്ച് ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ്

sanju samson birthday  rajasthan royals twitter  rajasthan royals  sanju samson viral video  sanju samson  രാജസ്ഥാന്‍ റോയല്‍സ്  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ പിറന്നാള്‍  ഐപിഎല്‍  IPL
'ആദ്യം കേക്ക് മുറി, പിന്നെ മെഴുകുതിരി കെടുത്തല്‍'; ഇതു സഞ്‌ജുവിന്‍റെ സ്‌റ്റൈലെന്ന് രാജസ്ഥാന്‍ റോയല്‍സ്

By

Published : Nov 11, 2022, 4:31 PM IST

Updated : Nov 11, 2022, 5:11 PM IST

മുംബൈ : മലയാളികളുടെ അഭിമാനമായ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്‌ജു സാസംണ്‍ ഇന്ന് 28ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പ്രമുഖരുള്‍പ്പടെ നിരവധി ആരാധകരാണ് സഞ്‌ജുവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഇതിനിടെ 'വ്യത്യസ്തമായ' രീതിയില്‍ പിറന്നാള്‍ കേക്കുമുറിച്ച സഞ്ജുവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

സാധാരണയായി പിറന്നാള്‍ കേക്കില്‍ കത്തിച്ചുവച്ച മെഴുകുതിരികള്‍ ഊതിക്കെടുത്തിയ ശേഷമാണ് എല്ലാവരും ഇത് മുറിക്കാറുള്ളത്. എന്നാല്‍ ആദ്യം കേക്കുമുറിച്ച സഞ്‌ജു പിന്നീടാണ് മെഴുകുതിരികള്‍ ഊതിക്കെടുത്തിയത്. അബദ്ധം തിരിച്ചറിഞ്ഞ സഞ്‌ജു ചിരിക്കുന്നതാണ് വീഡിയോ.

ALSO READ:ഏറെ തഴഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ പ്രതിഭ ; സഞ്‌ജു സാംസണിന് ഇന്ന് 28-ാം പിറന്നാള്‍

ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇത് സഞ്‌ജുവിന്‍റെ സ്‌റ്റൈലെന്നാണ് വീഡിയോയുടെ തലക്കെട്ട്. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മലയാളി ക്യാപ്റ്റനുള്ളത്.

Last Updated : Nov 11, 2022, 5:11 PM IST

ABOUT THE AUTHOR

...view details