മുംബൈ :ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിൽ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയിലേക്കായിരുന്നു. കുറച്ചുകാലമായി നിറംമങ്ങിയ കോലിയുടെ ബാറ്റിൽനിന്നും തകർപ്പൻ ഇന്നിങ്സ് പ്രതീക്ഷിച്ച ആരാധകർക്ക് പക്ഷേ, നിരാശയായിരുന്നു ഫലം. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ കളിക്കുമ്പോള്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നുള്ള വാദത്തിനും ശക്തിപകരാന്‍ കോലിക്ക് സാധിച്ചില്ല.
ആത്മവിശ്വാസത്തോടെ ബാറ്റിങ് ആരംഭിച്ച കോലിയെ പവലിയനിലേക്ക് മടക്കി അയച്ചത് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ മിന്നല്‍ ഫീല്‍ഡിങ്ങും. സ്പിന്നര്‍ ചാഹലിന്റെ പിന്തുണകൂടിയായപ്പോള്‍ കോലിക്ക് പവലിയനിലേക്ക് തിരിച്ചുനടക്കേണ്ടി വന്നു. ഒമ്പതാം ഓവറിലാണ് സംഭവം. ചാഹല്‍ എറിഞ്ഞ നാലാം പന്ത് സ്ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന ഇംഗ്ലീഷ് ഇടങ്കയ്യന്‍ ബാറ്റർ ഡേവിഡ് വില്ലി ലെഗ്ഗിലേക്ക് തട്ടിയിട്ടു.