കേരളം

kerala

ETV Bharat / sports

ആ കാലമൊക്കെ കഴിഞ്ഞു, ഈ രോഹിത്തിനെ പിടിച്ചാല്‍ കിട്ടില്ല; ആരെറിഞ്ഞാലും അടിക്കുമെന്ന് സഞ്ജയ് മഞ്ജരേക്കര്‍ - രോഹിത് ശര്‍മ ടെസ്റ്റ് ബാറ്റിങ്

Sanjay Manjrekar on Rohit Sharma: ഇടങ്കയ്യന്‍ പേസര്‍മാര്‍ക്കെതിരെ രോഹിത്തിന് നിലവില്‍ ഒരു ദൗര്‍ബല്യവുമില്ലെന്ന് സഞ്ജയ് മഞ്ജരേക്കര്‍.

Sanjay Manjrekar on Rohit Sharma  India vs South Africa test  Rohit Sharma against left hand bowlers  Rohit Sharma batting weakness  Rohit Sharma in test against South Africa  രോഹിത് ശര്‍മയെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍  സഞ്ജയ് മഞ്ജരേക്കര്‍  രോഹിത് ശര്‍മ  രോഹിത് ശര്‍മ ടെസ്റ്റ് ബാറ്റിങ്  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
Sanjay Manjrekar on Rohit Sharma India vs South Africa test

By ETV Bharat Kerala Team

Published : Dec 22, 2023, 4:19 PM IST

മുംബൈ : ഒരു ബാറ്റര്‍ എന്ന നിലയിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) പരിണാമത്തെക്കുറിച്ച് സംസാരിച്ച് മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ (Sanjay Manjrekar on Rohit Sharma). ഇടങ്കയ്യന്‍ പേസര്‍മാര്‍ക്കെതിരെ രോഹിത് ശര്‍മ പതറിയിരുന്ന കാലമൊക്കെ കഴിഞ്ഞുവെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത് (Rohit Sharma against left hand bowlers).

മിച്ചൽ സ്റ്റാർക്ക്, ഷഹീൻ അഫ്രീദി തുടങ്ങിയ ഇടങ്കയ്യന്‍ പേസര്‍മാരെ 36-കാരന്‍ അനായാസം നേരിട്ടത് ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കറുടെ വാക്കുകള്‍. "രോഹിത് ശര്‍മയ്‌ക്ക് ഇടങ്കയ്യന്മാര്‍ക്കെതിരെ ദൗര്‍ബല്യമുണ്ടായിരുന്ന കാലമൊക്കെ കഴിഞ്ഞു (Rohit Sharma batting weakness). ഇപ്പോള്‍ അതില്ല. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി അവന് അത്തരത്തില്‍ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.

ഓസ്‌ട്രേലിയ പര്യടനത്തിന് എത്തിയപ്പോള്‍ മിച്ചൽ സ്റ്റാർക്കിനെതിരെ മികച്ച രീതിയിലാണ് കളിച്ചത്. ന്യൂബോളിനെ ഏറെ കംഫേര്‍ട്ടബിള്‍ ആയാണ് നേരിട്ടത്. പിന്നീട് ഷഹീന്‍ ഷാ അഫ്രീദി രോഹിത്തിന് വെല്ലുവിളിയാവുമെന്നായിരുന്നു പറയപ്പെട്ടത്.

എന്നാല്‍ എന്താണുണ്ടായതെന്നും നമ്മള്‍ കണ്ടു" -സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. രോഹിത് ശര്‍മ ഒരു മികച്ച ടെസ്റ്റ് കളിക്കാരനായി മാറിയെന്നും സഞ്ജയ് മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു. ബാറ്റിങ്ങിനോടുള്ള രോഹിത്തിന്‍റെ സമീപനമാണ് ക്രിക്കറ്റിന്‍റെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ മികവ് പുലര്‍ത്താന്‍ രോഹിത്തിന് മുതല്‍ക്കൂട്ടായത്.

ക്രീസിൽ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതില്‍ രോഹിത് പുലര്‍ത്തുന്ന ശ്രദ്ധ വളരെ ഏറെയാണ്. പരിമിത ഓവർ ക്രിക്കറ്റിലെ ആക്രമണോത്സുകതയില്‍ നിന്നും ടെസ്റ്റില്‍ കൂടുതല്‍ അളന്ന് മുറിച്ചുള്ള പ്രകടനമാണ് താരത്തിന്‍റെ വിജയത്തിനും സ്ഥിരതയ്ക്കും കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഏകദിന ലോകകപ്പിന് ശേഷമുള്ള വിശ്രമം അവസാനിപ്പിച്ച രോഹിത് നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കാനുള്ള തയാറെടുപ്പിലാണ് (India vs South Africa test). രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ത്യ കളിക്കുന്നത്.

ഡിസംബര്‍ 26-ന് സെഞ്ചൂറിയനിലാണ് ആദ്യ മത്സരം. ജനുവരി 3 മുതല്‍ 7 വരെ കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റും അരങ്ങേറും (Ind vs SA test schedule). പരമ്പരയില്‍ രോഹിത്തിന്‍റെ പ്രകടത്തില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ പ്രതീക്ഷയാണുള്ളത്. ടീമിനെതിരെയുള്ള 36-കാരന്‍റെ മികച്ച ടെസ്റ്റ് റെക്കോഡാണ് ഇതിന് അടിവരയിടുന്നത്. ഇതേവരെ കളിച്ച ഒമ്പത് ടെസ്റ്റുകളിൽ നിന്ന് 42.37 ശരാശരിയിൽ 678 റൺസാണ് താരം നേടിയിട്ടുള്ളത് (Rohit Sharma in test against South Africa).

ALSO READ: ഇത് വേറെ ലെവല്‍ ഇന്നിങ്‌സ്, സഞ്‌ജുവിന്‍റെ കരിയര്‍ തന്നെ മാറ്റും ; മലയാളി താരത്തെ പുകഴ്‌ത്തി ഗവാസ്‌കര്‍

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, കെഎസ് ഭരത്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വിസി), പ്രസിദ്ധ് കൃഷ്‌ണ (India Test squad for South Africa test).

ABOUT THE AUTHOR

...view details