ലണ്ടന്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടത്തിനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യ. വരുന്ന ബുധനാഴ്‌ച (ജൂൺ 7) ഓവലിലാണ് ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന് തുടക്കമാകുന്നത്. കഴിഞ്ഞ പ്രാവശ്യം കൈവിട്ട കിരീടം നേടി മടങ്ങാനാണ് ഇക്കുറി രോഹിത് ശര്‍മ്മയുടെ കീഴില്‍ ഇന്ത്യന്‍ സംഘത്തിന്‍റെ വരവ്. കൂടാതെ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യക്ക് കിട്ടാക്കനിയായ ഐസിസി കിരീടം നേടുക എന്ന ലക്ഷ്യവും ടീമിനുണ്ട്.
ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയെ തകര്‍ക്കാനായ ആത്മവിശ്വാസം രോഹിതിനും സംഘത്തിനുമുണ്ട്. എന്നാല്‍, നായകന്‍ രോഹിത് ശര്‍മ്മയുടെ ഫോം ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ആശങ്കയാണ് സൃഷ്‌ടിച്ചിട്ടുള്ളത്. അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ താരത്തിന് ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
ഈ സീസണിലെ 16 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും മുംബൈ ഇന്ത്യന്‍സിനായി ആകെ 332 റണ്‍സാണ് രോഹിത് ശര്‍മ്മയ്‌ക്ക് നേടാനായത്. 20.75 മാത്രമായിരുന്നു താരത്തിന്‍റെ ബാറ്റിങ് ശരാശരി. ഐപിഎല്ലിനിടെ താളം കണ്ടെത്താന്‍ വിഷമിച്ച താരത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍, ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നേ ഇന്ത്യന്‍ നായകന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഐപിഎല്ലില്‍ രോഹിത് നടത്തിയ പ്രകടനം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിക്കാനിടയില്ലെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം.
'ഐപിഎല്ലില്‍ രോഹിത് നടത്തിയ പ്രകടനം മാറ്റിനിര്‍ത്തുക. കഴിഞ്ഞ ഐപിഎല്ലിലും അവന്‍ ഫോമിലായിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ അവന്‍ നടത്തിയ ബാറ്റിങ് നമ്മളെല്ലാം കണ്ടെതാണ്.