ലണ്ടന്‍:ഐപിഎൽ ലേല ചരിത്രത്തിലെ സര്‍വകാല റെക്കോഡും തിരുത്തിയാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറണ്‍ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. സാം കറണിനായി 18.50 കോടി രൂപയാണ് പഞ്ചാബ് മുടക്കിയത്. ഇതോടെ ലീഗ് ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള താരമായും 24കാരനായ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍മാറി.
ഇതിന് പിന്നാലെ ലേല ദിനത്തില്‍ തനിക്ക് ശരിയായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാം കറണ്‍. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയിലാണ് സാം കറണ്‍ ഇക്കാര്യം പറഞ്ഞത്. ചെയ്‌ത കാര്യങ്ങള്‍ക്ക് ഫലം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
"ഇന്നലെ രാത്രി ഞാൻ അധികം ഉറങ്ങിയില്ല, അൽപ്പം ആവേശഭരിതനായിരുന്നു. ലേലം എങ്ങനെ പോകും എന്നതിനെക്കുറിച്ചുള്ള ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ ഞാന്‍ ചെയ്‌ത കാര്യങ്ങള്‍ക്ക് ഫലം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ്. ഇത്രയും വലിയ തുക ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല". സാം കറണ്‍ പറഞ്ഞു.
2019-ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച പഞ്ചാബ് ടീമിനൊപ്പം തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടന്ന മിനി ലേലത്തില്‍ ലഖ്‌നൗ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും അവസാന നിമിഷം വരെ സാം കറണിനായി രംഗത്തുണ്ടായിരുന്നു. അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്‍റായതാണ് സാം കറണിന് നേട്ടമായത്.
പരിക്കിന തുടര്‍ന്ന് കഴിഞ്ഞ സീസണിലെ മെഗാ ലേലത്തിൽ കറണ്‍ രജിസ്റ്റർ ചെയ്തിരുന്നില്ല. 2021 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ താരമായിരുന്നു. അതേസയമം ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ക്രിസ് മോറിസായിരുന്നു ഇതിന് മുന്നെ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരം.
2021ല്‍ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സായിരുന്നു വാങ്ങിയത്. ഇത്തവണത്തെ ലേലത്തില്‍ ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനായി മുംബൈ ഇന്ത്യന്‍ സ് 17.5 കോടി മുടക്കിയിട്ടുണ്ട്.
also read:കൊച്ചിയിൽ കോടികളുടെ പൂരം ; പണം വാരി കറനും, ഗ്രീനും, സ്റ്റോക്‌സും, ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയ താരങ്ങളെ അറിയാം