കേരളം

kerala

ETV Bharat / sports

'കോലി മാതൃക, രോഹിത് മോശം'; തുറന്നടിച്ച് സൽമാൻ ബട്ട്

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിരാട് കോലി മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാതൃകയെന്ന് പാക് മുന്‍ നായകന്‍ സൽമാൻ ബട്ട്.

Former Pakistan captain Salman Butt  Salman Butt  Salman Butt on Indian team s fitness  Indian cricket team  Salman Butt on virat kohli  virat kohli  Rohit sharma  പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്  സൽമാൻ ബട്ട്  ഇന്ത്യന്‍ ടീമിന്‍റെ ഫിറ്റ്‌നസില്‍ സൽമാൻ ബട്ട്  വിരാട് കോലിക്ക് മികച്ച ഫിറ്റ്‌നസെന്ന് സൽമാൻ ബട്ട്  വിരാട് കോലി  രോഹിത് ശര്‍മ  റിഷഭ്‌ പന്ത്  കെഎല്‍ രാഹുല്‍  Rishabh Pant  KL Rahul
'കോലി മാതൃക, രോഹിത് മോശം'; തുറന്നടിച്ച് സൽമാൻ ബട്ട്

By

Published : Sep 21, 2022, 2:03 PM IST

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസില്‍ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ മുൻ നായകന്‍ സൽമാൻ ബട്ട്. ടീമിലെ ചില കളിക്കാർ അമിത ഭാരമുള്ളവരാണെന്ന് സൽമാൻ ബട്ട് പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് 37കാരനായ ബട്ടിന്‍റെ പ്രതികരണം.

"ഇന്ത്യൻ കളിക്കാരാണ് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റര്‍മാര്‍. അവർ പരമാവധി മത്സരങ്ങൾ കളിക്കുന്നു. എന്നാല്‍ അവരുടെ ശരീരഘടന താരതമ്യം ചെയ്താൽ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾ വളരെ മികച്ചതാണ്.

ചില ഏഷ്യൻ ടീമുകൾ ഇന്ത്യയെക്കാൾ മുന്നിലാണെന്ന് ഞാൻ പറയും. പല ഇന്ത്യൻ കളിക്കാരും അമിത ഭാരമുള്ളവരാണ്. അവർ മിടുക്കരായ ക്രിക്കറ്റര്‍മാരായതിനാല്‍ ഫിറ്റ്‌നസില്‍ പ്രവര്‍ത്തിക്കേണ്ടതുണെന്ന് കരുതുന്നു" സല്‍മാന്‍ ബട്ട് പറഞ്ഞു.

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിരാട് കോലി മാതൃകയാണെന്നും ബട്ട് അഭിപ്രായപ്പെട്ടു. "മറ്റുള്ളവർ ഇതിനെക്കുറിച്ച് സംസാരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ എന്‍റെ കാഴ്ചപ്പാടിൽ, ടീം ഇന്ത്യയുടെ ഫിറ്റ്നസ് മികച്ചതല്ല.

പരിചയസമ്പന്നരായ ചില കളിക്കാർ ഫീൽഡിങ്ങിന്‍റെ കാര്യത്തിൽ ആ നിലയിലല്ല. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിരാട് കോലി മറ്റുള്ളവർക്ക് മാതൃകയാണ്. രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും മികച്ച ഫിറ്റ്‌നസ്‌ ഉള്ളവരാണ്.

എന്നാല്‍ രോഹിത് ശർമയെപ്പോലുള്ള താരങ്ങളുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ കെഎൽ രാഹുൽ പോലും മന്ദഗതിയിലായിരുന്നു. റിഷഭ്‌ പന്തിനും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ട്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ മികവ് പുലര്‍ത്താനായാല്‍ അവർ കൂടുതൽ അപകടകാരികളാകും" സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

ഓസീസിനെതിരായ ഒന്നാം ടി20യിലെ ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനത്തേയും ബട്ട് വിമര്‍ശിച്ചു. ഇന്ത്യ നിലവില്‍ ആശ്രയിക്കുന്ന ബോളര്‍മാര്‍ വിശ്വസനീയരാണെന്ന് കരുതുന്നില്ലെന്നായിരുന്നു പാക് മുന്‍ നായകന്‍റെ പ്രതികരണം. മത്സരത്തില്‍ 209 റണ്‍സിന്‍റെ കൂറ്റന്‍ ലക്ഷ്യം ഇന്ത്യ ഉയര്‍ത്തിയെങ്കിലും നാല് വിക്കറ്റുകളും നാല് പന്തും ബാക്കി നിര്‍ത്തി ഓസീസ് ജയം പിടിക്കുകയായിരുന്നു.

also read: IND vs AUS| ഇങ്ങനെ ഫീല്‍ഡ് ചെയ്‌താല്‍ തോല്‍വി തന്നെ ഫലം; തുറന്നടിച്ച് ശാസ്‌ത്രി

ABOUT THE AUTHOR

...view details