ഹെെദരാബാദ്:കൊവിഡ് രോഗികള്‍ക്ക് വേണ്ടി രോഗമുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്നും, ഡോക്ടര്‍മാര്‍ അനുവദിക്കുന്ന സമയത്ത് താനും ഇതിന്‍റെ ഭാഗമാവുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്‍റെ 48ാം ജന്മദിനത്തില്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജന്മദിന ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും താരം പറഞ്ഞു.
'കൊവിഡ് ബാധിതര്‍ക്കായി പ്ലാസ്മ ദാനം ചെയ്യൂ'; ജന്മദിനത്തില്‍ ആഹ്വാനവുമായി സച്ചിൻ
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 27ന് സച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ എട്ടിന് രോഗമുക്തനായി.
'ഡോക്ടര്‍മാര്‍ എന്നോട് പറയാനാവശ്യപ്പെട്ട ഒരു സന്ദേശം എനിക്ക് നിങ്ങളോട് പങ്കുവയ്ക്കാനുണ്ട്. കഴിഞ്ഞ വർഷം ഞാനൊരു പ്ലാസ്മ ഡൊണേഷൻ സെന്‍റർ ഉദ്ഘാടനം ചെയ്തിരുന്നു. പ്ലാസ്മ കൃത്യ സമയത്ത് നൽകുകയാണെങ്കിൽ രോഗികൾക്ക് എത്രയും വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയും, എന്നായിരുന്നു അവരുടെ സന്ദേശം. എന്നെ സംബന്ധിച്ചടത്തോളം അനുവദനീയമായ സമയത്ത് ഞാനും പ്ലാസ്മ ദാനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർമാരുമായി സംസാരിച്ചിട്ടുണ്ട്. അനുവദനീയമാകുമ്പോൾ രക്തവും ദാനം ചെയ്യും'- സച്ചിന്‍ പറഞ്ഞു.
കൊവിഡ് സമയത്ത് തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദി പറയുന്നതായും താരം വീഡിയോയില്‍ പറയുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 27ന് സച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ എട്ടിന് രോഗ മുക്തനായ താരം വീട്ടില്‍ സ്വയം നിരീക്ഷണത്തിലുമായിരുന്നു. അതേസമയം ഒരാള്‍ക്ക് പ്ലാസ്മ ദാനം ചെയ്യണമെങ്കില്‍ രോഗ മുക്തനായതിന് പിന്നാലെ 14 ദിവസമെങ്കിലും അണുബാധയുടെ ലക്ഷണങ്ങളൊന്നും ഉണ്ടാകരുത്.