കേരളം

kerala

ETV Bharat / sports

Dog playing cricket | സച്ചിൻ ചോദിക്കുന്നു, കീപ്പറോ, ഫീല്‍ഡറോ, ഈ നായക്ക് എന്തു പേരിടണം? വീഡിയോ കാണാം - സച്ചിൻ ട്വിറ്റർ

വിക്കറ്റ് കീപ്പറായും ഫീൽഡറായും (All rounder in Cricket) ഇരട്ട വേഷത്തിൽ തിളങ്ങുന്ന നായയുടെ (Dog playing Cricket) വീഡിയോയാണ് സച്ചിൻ (Sachin Tendulkar) പങ്കുവെച്ചത്.

Sachin Tendulkar  Dog Playing Cricket  viral video of dog playing cricket  sachin tendulkar twitter  Twitter viral video  സച്ചിൻ ടെൻഡുൽക്കർ  ക്രിക്കറ്റ് കളിക്കുന്ന നായ  ക്രിക്കറ്റ് കളിക്കുന്ന നായ വീഡിയോ  സച്ചിൻ ട്വിറ്റർ
Dog playing cricket | കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായ, വൈറലായി സച്ചിൻ പങ്കുവെച്ച വീഡിയോ

By

Published : Nov 23, 2021, 8:26 AM IST

മുംബൈ :ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ(Sachin Tendulkar) ട്വിറ്ററിൽ(Twitter on Sachin) പങ്കുവെച്ച കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായയുടെ (Dog playing cricket) വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. രണ്ട് കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായ വിക്കറ്റ് കീപ്പറായും ഫീൽഡറായും ഒരു പോലെ തിളങ്ങുന്നുണ്ട് (All rounder in Cricket).

'ഒരു സുഹൃത്തിൽ നിന്നാണ് ഈ വീഡിയോ ലഭിച്ചത്. കൃത്യമായി പന്ത് പിടിക്കുന്നതിൽ ഏറെ കഴിവുള്ളയാൾ, നമ്മൾ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരെയും ഫീൽഡർമാരെയും ഓൾറൗണ്ടർമാരെയും കണ്ടിട്ടുണ്ട്. എന്നാൽ ഇതിന് നിങ്ങൾ എന്ത് പേരിടും, വീഡിയോക്കൊപ്പം സച്ചിൻ കുറിച്ചു.

ALSO READ :ISL | മുംബൈ സിറ്റിക്ക് വിജയത്തുടക്കം ; ഗോവയെ മൂന്ന് ഗോളിന് തകര്‍ത്തു

വീഡിയോയിലെ നായ ബാറ്റ് ചെയ്യുന്ന കുട്ടി അടിച്ച് കളയുന്ന പന്തുകൾ വളരെ വേഗത്തിൽ പിടിച്ചെടുത്ത് ബോളറുടെ കയ്യിൽ എത്തിക്കുന്നുണ്ട്. കൂടാതെ അടുത്ത പന്ത് എറിയുന്നതിന് മുന്നേ തന്നെ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് എത്തുകയും ചെയ്യുന്നുണ്ട്. വീഡിയോയ്‌ക്ക് ഇതിനകം തന്നെ നാൽപതിനായിരത്തലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details