മുംബൈ : ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ആൻഡ്ര്യൂ സൈമണ്ട്‌സിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ട്വിറ്ററിലൂടെയാണ് സൈമണ്ട്‌സിന്‍റെ നിര്യാണത്തില്‍ സച്ചിന്‍ അനുശോചിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒന്നിച്ച് കളിച്ച ഓര്‍മകള്‍ മനസിലുണ്ടെന്ന് സച്ചിന്‍ കുറിച്ചു.
'ആൻഡ്ര്യൂ സൈമണ്ട‌്‌സിന്‍റെ വിയോഗം നമ്മെ ഞെട്ടിക്കുന്ന വാർത്തയാണ്. അദ്ദേഹം മികച്ച ഒരു ഓൾറൗണ്ടർ മാത്രമല്ല, മൈതാനത്തെ ഊര്‍ജസ്വലനായ താരം കൂടിയായിരുന്നു. മുംബൈ ഇന്ത്യൻസിൽ ഒരുമിച്ച് ചിലവഴിച്ച സമയത്തെ ഓര്‍മ്മകള്‍ മനസിലുണ്ട്.
അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തെയും സുഹൃത്തുക്കളേയും അനുശോചനം അറിയിക്കുന്നു.' സച്ചിന്‍ കുറിച്ചു. അതേസമയം സൈമണ്ട്‌സിന്‍റെ അപ്രതീക്ഷിത മരണത്തില്‍ നടുക്കം രേഖപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ ടീമംഗങ്ങളും നിരവധി അന്താരാഷ്ട്ര താരങ്ങളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.
also read: വോണിന്‍റെ അവസാന ട്വീറ്റ് മാര്‍ഷിന് അനുശോചനം, സൈമണ്ട്‌സിന്‍റെ ഒടുവിലെ പോസ്റ്റ് വോണിന് വിട ; മരണം 'കളിച്ചു', മൂവരും ഇല്ലാതായ യാദൃച്ഛികത
മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായിരുന്ന ആദം ഗിൽക്രിസ്റ്റ്, ജേസൺ ഗില്ലെസ്‌പി, ഡാമിയൻ ഫ്ലെമിംഗ് എന്നിവര്‍ക്ക് പുറമെ മുന്‍ അന്താരാഷ്‌ട്ര താരങ്ങളായിരുന്ന വിവിഎസ് ലക്ഷ്‌മണ്‍, ഷോയിബ് അക്തര്‍, മൈക്കല്‍ വോണ്‍, സ്റ്റീഫൻ ഫ്ലെമിങ് വോണ്‍ തുടങ്ങി നിരവധി പേര്‍ പ്രമുഖരാണ് താരത്തിന്‍റെ വിയോഗത്തില്‍ അനുശോചിച്ചത്.