കേരളം

kerala

ETV Bharat / sports

SA vs IND: ഇന്ത്യയുടെ ദക്ഷിണാഫിക്കന്‍ പര്യടനം റദ്ദാക്കിയിട്ടില്ല: ഗാംഗുലി

Omicron threat : ഒമിക്രോൺ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും ഗാംഗുലി പറഞ്ഞു.

Omicron threat  SA vs IND  Sourav Ganguly on India's tour to South Africa  ഒമിക്രോൺ ഭീഷണി  ബിസിസിഐ പ്രസിഡന്‍റ്‌ സൗരവ് ഗാംഗുലി  ഇന്ത്യ-ദക്ഷിണാഫിക്ക  ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം
SA vs IND: ഇന്ത്യയുടെ ദക്ഷിണാഫിക്കന്‍ പര്യടനം റദ്ദാക്കിയിട്ടില്ല: ഗാംഗുലി

By

Published : Dec 1, 2021, 5:16 PM IST

മുംബൈ: ഇന്ത്യന്‍ ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിച്ചിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഒമിക്രോൺ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും ഗാംഗുലി പറഞ്ഞു.

ഒരു പ്രമോഷന്‍ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോടാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്. “പര്യടനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. തീരുമാനമെടുക്കാൻ നമ്മള്‍ക്ക് ഇനിയും സമയമുണ്ട്.

കളിക്കാരുടെ സുരക്ഷയ്‌ക്കും ആരോഗ്യത്തിനുമാണ് ബിസിസിഐ പ്രഥമ പരിഗണന നല്‍കുന്നത്. അതിന് കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും. വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് നോക്കാം” ഗാംഗുലി പറഞ്ഞു.

അതേസമയം മുംബൈയിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ജൊഹാനസ്ബർഗിലേക്ക് തിരിക്കാനാണ് ഇന്ത്യൻ ടീമിന്‍റെ പദ്ധതി. ഡിസംബർ എട്ടിനോ ഒമ്പതിനോ ചാര്‍ട്ടേഡ് വിമാനത്തിലാണ് ടീം ദക്ഷിണാഫ്രിക്കയിൽ എത്തുക.

also read:PV Sindhu: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സിന്ധുവിന് മിന്നുന്ന തുടക്കം

മൂന്ന് വീതം ടെസ്റ്റ്, ഏക ദിന മത്സരങ്ങളും നാല് ടി20 മത്രങ്ങളുമാണ് പരമ്പരയുടെ ഭാഗമായുണ്ടാവുക. ഡിസംബർ 17നാണ് ആദ്യ ടെസ്റ്റ്. അതേസമയം കൊവിഡ് വകഭേദമായ ഒമിക്രോൺ ആദ്യം റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലായിരുന്നു. ഇതോടെ ഇന്ത്യന്‍ ടീമിന്‍റെ പര്യടനം സംബന്ധിച്ച് ആശങ്കകളുയര്‍ന്നിരുന്നു.

ABOUT THE AUTHOR

...view details