കേരളം

kerala

ETV Bharat / sports

'ആരായാലും തല്ല് കൊണ്ടുപോകും', എല്ലാത്തിനും കാരണക്കാരൻ മഞ്ഞാണെന്ന് റുതുരാജ് ഗെയ്‌ക്‌വാദ് - ഇന്ത്യന്‍ തോല്‍വിയില്‍ റുതുരാജ് ഗെയ്‌ക്‌വാദ്

Ruturaj Gaikwad on India's defeat: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ടി20യിലെ ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനത്തില്‍ ആശങ്കയില്ലെന്ന് വൈസ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദ്.

Ruturaj Gaikwad on India defeat  India vs Australia 3rd T20I  Ruturaj Gaikwad century Ind vs Aus 3rd T20I  Ruturaj Gaikwad on Indian bowling  Ruturaj Gaikwad  റുതുരാജ് ഗെയ്‌ക്‌വാദ്  റുതുരാജ് ഗെയ്‌ക്‌വാദ് ടി20 സെഞ്ചുറി  ഇന്ത്യന്‍ തോല്‍വിയില്‍ റുതുരാജ് ഗെയ്‌ക്‌വാദ്  ഇന്ത്യ vs ഓസ്‌ട്രേലിയ
Ruturaj Gaikwad India vs Australia 3rd T20I Result

By ETV Bharat Kerala Team

Published : Nov 29, 2023, 3:57 PM IST

ഗുവാഹത്തി:ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയിരുന്നു (India vs Australia 3rd T20I Result). ഗുവാഹത്തി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 222 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി കളം നിറഞ്ഞ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ മികവായിരുന്നു ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്.

57 പന്തില്‍ പുറത്താവാതെ 13 ബൗണ്ടറികളും ഏഴ്‌ സിക്‌സറുകളും സഹിതം 123 റണ്‍സായിരുന്നു റുതുരാജ് അടിച്ച് കൂട്ടിയത്. മറുപടിക്കിങ്ങിയ ഓസീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 225 റണ്‍സടിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു ഓസീസിന്‍റെ വിജയ ശില്‍പി.

48 പന്തുകളില്‍ എട്ട് വീതം ബൗണ്ടറികളും സിക്‌സറുകളുമായി പുറത്താവാതെ 104 റണ്‍സായിരുന്നു മാക്‌സ്‌വെല്‍ അടിച്ചത്. 14 ഓവറില്‍ അഞ്ചിന് 134 റണ്‍സ് എന്ന നിലയില്‍ പ്രതിരോധത്തിലായ ഓസീസിനെ ക്യാപ്റ്റന്‍ മാത്യു വെയ്‌ഡിനെ കൂട്ടുപിടിച്ചുകൊണ്ടാണ് മാക്‌സി വിജയ തീരത്തേക്ക് എത്തിച്ചത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറില്‍ 21 റൺസായിരുന്നു ഓസീസിന് വിജത്തിനായി വേണ്ടിയിരുന്നത്.

ആദ്യ ബൗണ്ടറിയും പിന്നീട് സിംഗിളുമെടുത്ത മാത്യു വെയ്‌ഡ് മാക്‌സ്‌വെല്ലിനെ സ്‌ട്രൈക്കിലെത്തിച്ചു. മൂന്നാം പന്ത് സിക്‌സറിന് പറത്തിയ മാക്‌സി പിന്നീട് ഹാട്രിക്ക് ബൗണ്ടറികള്‍ കണ്ടെത്തി ടീമിന് നാടകീയ വിജയം നേടിക്കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മത്സരത്തിലെ തോല്‍വിക്ക് കാരണം ബോളര്‍മാരുടെ മോശം പ്രകടനമാണെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

എന്നാല്‍ തോല്‍വിക്ക് കാരണം മഞ്ഞാണെന്ന് പ്രതികരിച്ചിരിക്കുകയാണ് ടീമിന്‍റെ വൈസ്‌ ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് ഗെയ്‌ക്‌വാദ്. (Ruturaj Gaikwad on India's defeat in 3rd T20I against Australia) താരത്തിന്‍റെ വാക്കുകള്‍ ഇങ്ങിനെ...

"മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ബോളിങ്ങില്‍ അശങ്ക വേണ്ടതായി എനിക്ക് തോന്നുന്നില്ല. മഞ്ഞുണ്ടായിരുന്നതിനാല്‍ നനഞ്ഞ പന്തുകൊണ്ട് എറിയുന്നതിന് സമാനമായിരുന്നു സാഹചര്യം. ഇതു ബോളര്‍മാരെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്.

ഇത്തരം സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും ഒരോ ഓവറുകളിലും 12 റൺസ് അല്ലെങ്കിൽ 13-14 റൺസ് പോലും ലഭിക്കും. ആദ്യ മത്സരത്തില്‍ 210- റണ്‍സ് അനായാസകരമായി പിന്തുടരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത് നിങ്ങള്‍ കണ്ടതാണ്. ഇത്തരം സാഹചര്യം ബോളർമാർക്ക് അൽപ്പം കഠിനമാണ്. ഇതു അംഗീകരിച്ച് ഞങ്ങള്‍ക്ക് മുന്നോട്ടുപോവേണ്ടതുണ്ട്"- റുതുരാജ് ഗെയ്‌ക്‌വാദ് വ്യക്തമാക്കി.

ALSO READ:ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലകനാവാനില്ല ; ബിസിസിഐ ക്ഷണം നിരസിച്ച് ആശിഷ് നെഹ്‌റ

ഗുവാഹത്തിയില്‍ തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ ഇന്ത്യ പരമ്പരയില്‍ നിലവില്‍ 2-1ന് മുന്നിലാണ്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യില്‍ രണ്ട് വിക്കറ്റുകള്‍ക്കും പിന്നീട് തിരുവനന്തപുരത്ത് നടന്ന രണ്ടാം മത്സരത്തില്‍ 44 റണ്‍സിനുമായിരുന്നു ആതിഥേയര്‍ വിജയം നേടിയത്.

ALSO READ:രാഹുല്‍ ദ്രാവിഡ് തുടരും, കരാര്‍ നീട്ടി ബിസിസിഐ: ലക്ഷ്യം ടി20 ലോകകപ്പ് തന്നെ...

ABOUT THE AUTHOR

...view details