മുംബൈ: ലോകത്തെവിടെയാണെങ്കിലും സെലിബ്രിറ്റികളെ ചുറ്റിപറ്റിയുള്ള പാപ്പരാസികളുടെ കഴുകന്‍ കണ്ണുകള്‍ക്കും ഗോസിപ്പുകള്‍ക്കും പഞ്ഞമില്ലെന്നതാണ് സത്യം. ഇത്തരക്കാര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയ്‌ക്ക് വിഷയമായിരിക്കുന്നത് ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ്. അർപിത ഖാനും ആയുഷ് ശർമയും ഒരുക്കിയ ഇഫ്‌താര്‍ വിരുന്നിന് എത്തിയപ്പോള്‍ സാക്ഷി തന്‍റെ ദുപ്പട്ടകൊണ്ട് വയര്‍ മറച്ചുവെന്നും ഇതോടെ സാക്ഷി വീണ്ടും ഗര്‍ഭിണിയോന്നുമാണ് ഗോസിപ്പ് സംഘത്തിന്‍റെ സംശയം.
അർപിത ഖാനും ആയുഷ് ശർമയും ഒരുക്കിയ ഇഫ്‌താര്‍ വിരുന്നിന് മകള്‍ സിവയ്‌ക്കൊപ്പമാണ് സാക്ഷി എത്തിയിരുന്നത്. ക്യാമറക്കണ്ണുകളില്‍ നിന്നും വേഗത്തില്‍ ഒഴിഞ്ഞ് മാറുന്നതിനിടെ സിവയെ ചേര്‍ത്ത് പിടിച്ച കയ്യില്‍ സാക്ഷിയുടെ ദുപ്പട്ടയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷി വീണ്ടും ഗര്‍ഭിണിയാണോ എന്ന ചോദ്യമുയര്‍ത്തി അവരുടെ സ്വകാര്യതയിലേക്ക് ചിലരൊക്കെ കടന്നുകയറിയിരിക്കുന്നത്. സാക്ഷി ധോണി ഇഫ്‌താര്‍ വിരുന്നിനെത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
ഇതാദ്യമായല്ല സാക്ഷി വീണ്ടും ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. നേരത്തെ 2021 ഐപിഎൽ സമയത്ത് സാക്ഷി ഗർഭിണിയാണെന്ന തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നിരുന്നെങ്കിലും ധോണിയോ, സാക്ഷിയോ പ്രതികരിച്ചിരുന്നില്ല.
ഐപിഎല്‍ തിരക്കുകളില്‍ ധോണി:അതേസമയം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്ന തിരക്കുകളിലാണ് ധോണിയുള്ളത്. സീസണിന്‍റെ തുടക്കത്തില്‍ തന്നെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നുവെങ്കിലും ചെന്നൈക്കായി താരം കളത്തിലിറങ്ങുകയും ടീമിനെ മുന്നില്‍ നിന്നും നയിക്കുകയും ചെയ്യുന്നുണ്ട്. ഇതേവരെ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്‍റുമായി പട്ടികയില്‍ തലപ്പത്താണ്.