ഡൽഹി : ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റനും മികച്ച ഓൾറൗണ്ടർമാരില്‍ ഒരാളുമായ റുമേലി ഥർ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പേസ് ബൗളിംഗ് ഓൾറൗണ്ടറായിരുന്ന റുമേലി 38-ാം വയസിലാണ് തന്‍റെ 23 വർഷം നീണ്ടുനിന്ന കരിയറിനോട് വിടപറയുന്നത്. 2003-ൽ ഇംഗ്ലണ്ടിനെതിരെ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ച ഥർ 2018 ൽ ഇന്ത്യയ്‌ക്കൊപ്പം ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പങ്കെടുത്ത ത്രിരാഷ്‌ട്ര ടൂർണമെന്‍റിലാണ് അവസാനമായി കളത്തിലിറങ്ങിയത്.
'പശ്ചിമ ബംഗാളിലെ ശ്യാംനഗറിൽ നിന്നാരംഭിച്ച 23 വർഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുകയാണ്. ഇന്ന് ഞാൻ എക്കാലവും സ്‌നേഹിക്കുന്ന ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്നും പടിയിറങ്ങുന്നു. ഉയർച്ച താഴ്‌ചകളോടെ നീണ്ട യാത്രയായിരുന്നുവിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ചതും 2005 ലോകകപ്പ് ഫൈനലില്‍ കളിച്ചതും ഇന്ത്യന്‍ ടീമിനെ നയിച്ചതുമാണ് ഇതില്‍ മികച്ചവ. പരിക്കുകള്‍ കരിയറിനെ വേട്ടയാടി. എന്നാല്‍ എപ്പോഴും ശക്തമായി തിരിച്ചെത്തി.