കേരളം

kerala

ETV Bharat / sports

Ross Taylor | 17 വർഷത്തെ കരിയറിന് വിരാമം ; റോസ് ടെയ്‌ലർ വിരമിക്കുന്നു - rose taylor status

ന്യൂസിലാൻഡിന് വേണ്ടി ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് റോസ് ടെയ്‌ലർ

Ross Taylor to retire from international cricket  Ross Taylor retirement  വിരമിക്കനൊരുങ്ങി റോസ് ടെയ്‌ലർ  റോസ് ടെയ്‌ലർ വിരമിക്കുന്നു  Ross Taylor latest news  rose taylor status  ross taylor career
Ross Taylor: 17 വർഷത്തെ കരിയറിന് വിരാമം; വിരമിക്കൽ പ്രഖ്യാപിച്ച് റോസ് ടെയ്‌ലർ

By

Published : Dec 30, 2021, 12:28 PM IST

വെല്ലിങ്ടണ്‍ : ന്യൂസിലാൻഡ് ബാറ്റിങ് ഇതിഹാസം റോസ് ടെയ്‌ലർ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. തന്‍റെ 17 വർഷം നീണ്ട കരിയറിന് വിരമമിടാൻ ഒരുങ്ങുന്നതായി താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ന്യൂസിലാൻഡിൽ വച്ച് നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ടെസ്റ്റിൽ നിന്നും, ഓസ്ട്രേലിയ നെതർലാൻഡ് ടീമുകൾക്കെതിരായ പരമ്പരയോടെ എകദിനത്തിൽ നിന്നും താരം വിരമിക്കും.

2006ൽ കിവീസ് കുപ്പായമണിഞ്ഞ 37 കാരനായ റോസ് ടെയ്‌ലർ 110 ടെസ്റ്റിലും, 233 ഏകദിനങ്ങളിലും, 102 ടി20യിലും കളിച്ചിട്ടുണ്ട്. ന്യൂസിലാൻഡിന് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സ് നേടിയ താരം കൂടിയാണ് ടെയ്‌ലർ. കൂടാതെ കിവീസിന് വേണ്ടി ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം എന്ന നേട്ടവും ടെയ്‌ലറുടെ പേരിലാണ്.

ALSO READ:Premier League | വിജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി , ചെൽസിയെ സമനിലയിൽ തളച്ച് ബ്രൈട്ടൻ

ടെസ്റ്റിൽ 44.36 ശരാശരിയിൽ 19 സെഞ്ച്വറിയുടെ അകമ്പടിയോടെ 7585 റണ്‍സും, ഏകദിനത്തിൽ 48.2 ശരാശരിയിൽ 21 സെഞ്ച്വറി ഉൾപ്പടെ 8581 റണ്‍സും ടി20യിൽ 26.1 ശരാശരിയിൽ 1909 റണ്‍സും താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 55 മത്സരങ്ങളിൽ നിന്ന് 1017 റണ്‍സും ടെയ്‌ലർ സ്വന്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details