മുംബെെ: ലോകമെമ്പാടും നിരവധി ആരാധകരുള്ള സിറ്റ് കോം സീരിസ് ഫ്രണ്ട്സിന്‍റെ റീ യൂണിയനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. മെയ് 27 മുതലാണ് ഫ്രണ്ട്സിന്‍റെ റീ യൂണിയന്‍ സംപ്രേഷണം ചെയ്യുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ താരം രോഹിത്ത് ശര്‍മയും ഒരു റീ യൂണിയനായി കാത്തിരിക്കുകയാണ്.
പക്ഷെ അമേരിക്കന്‍ പരമ്പരയ്ക്കല്ലെന്ന് മാത്രം. പകരം ആരാധകരുമായുള്ള റീ യൂണിയനായാണ് രോഹിത് കാത്തിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഗ്യാലറികളില്‍ ആരാധകരുടെ ആരവങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് താരം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് കളിക്കളത്തില്‍ നിന്നും ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഒരു പഴയ ചിത്രവും രോഹിത്ത് പങ്കുവെച്ചിട്ടുണ്ട്.