കേരളം

kerala

ETV Bharat / sports

Rohit Sharma Virat Kohli Eye Milestones : ഒറ്റയ്‌ക്കും ഒന്നിച്ചും ; രോഹിത്തിനേയും കോലിയേയും കാത്ത് വമ്പന്‍ റെക്കോഡുകള്‍ - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Asia Cup 2023 India vs Pakistan ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുന്നു

Asia Cup 2023  India vs Pakistan  Rohit Sharma Virat Kohli eye milestones  Rohit Sharma  Virat Kohli  Sachin Tendulkar  Virat Kohli ODI Runs  Rohit Sharma Asia Cup sixes  ഇന്ത്യ vs പാകിസ്ഥാന്‍  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  വിരാട് കോലി  രോഹിത് ശര്‍മ  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  വിരാട് കോലി ഏകദിന റെക്കോഡ്
Rohit Sharma Virat Kohli eye milestones

By ETV Bharat Kerala Team

Published : Sep 10, 2023, 2:09 PM IST

കൊളംബോ :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുന്നതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാത്ത ഇരുടീമുകളും പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നിലവില്‍ പരസ്‌പരം മത്സരിക്കുന്നത്. ഇതോടെ കളിക്കളത്തിന് അകത്തും പുറത്തും വീറും വാശിയും എപ്പോഴും ഏറെയാണ്.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് എത്തുന്ന പാകിസ്ഥാന് ഇന്ന് ഇന്ത്യയെക്കൂടി കീഴടക്കിയാല്‍ ഫൈനല്‍ ഉറപ്പിക്കാം. മറുവശത്ത് സൂപ്പര്‍ ഫോറില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യയ്‌ക്ക് വിജയത്തുടക്കമാണ് ലക്ഷ്യം. മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ രോഹിത് ശര്‍മ (Rohit Sharma) , വിരാട് കോലി (Virat Kohli) എന്നിവരെ കാത്ത് ചില നിര്‍ണായക നാഴികക്കല്ലുകളുമിരിപ്പുണ്ട്. ഇരുവര്‍ക്കും വ്യക്തിഗതമായും കൂട്ടായും നേടാന്‍ കഴിയുന്ന റെക്കോഡുകള്‍ ഏതെല്ലാമെന്ന് അറിയാം (India vs Pakistan Rohit Sharma Virat Kohli eye milestones).

സച്ചിനെ മറികടക്കാന്‍ വിരാട് കോലി :ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ 13,000 റണ്‍സ് എന്ന നാഴികക്കല്ലിലേക്ക് 98 റണ്‍സ് മാത്രം അകലെയാണ് വിരാട് കോലിയുള്ളത്. ഇന്ന് പാകിസ്ഥാനെതിരെ ഇത്രയും റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്‌ക്കുന്ന ബാറ്ററെന്ന നേട്ടം സ്വന്തമാക്കാന്‍ വിരാട് കോലിക്ക് കഴിയും.

ഏകദിനത്തില്‍ തന്‍റെ 267-ാം ഇന്നിങ്‌സാണ് കോലി പാകിസ്ഥാനെതിരെ കളിക്കാനിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് നിലവില്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് നേടിയ താരം. 321 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar) പ്രസ്‌തുത നേട്ടത്തില്‍ എത്തിയത്. ഓസീസിന്‍റെ റിക്കി പോണ്ടിങ് (341 ഇന്നിങ്‌സുകള്‍), ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (363 ഇന്നിങ്‌സുകള്‍) എന്നിവരാണ് പിന്നിലുള്ളത്.

രോഹിത്തിന് വെറും അഞ്ച് സിക്‌സിന്‍റെ അകലം: ഏഷ്യ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ രോഹിത് ശര്‍മയ്‌ക്ക് വെറും അഞ്ച് സിക്‌സുകള്‍ മാത്രം മതി. നിലവില്‍ 22 സിക്‌സുകളാണ് ടൂര്‍ണമെന്‍റില്‍ രോഹിത്തിന്‍റെ പട്ടികയില്‍ ഉള്ളത് (Rohit Sharma Asia Cup sixes) . അഞ്ച് സിക്‌സുകള്‍ കൂടി അടിച്ചാല്‍ പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയെ ആണ് രോഹിത് മറികടക്കുക. 26 സിക്‌സുകളാണ് ഷാഹിദ് അഫ്രീദി ഏഷ്യ കപ്പില്‍ അടിച്ചിട്ടുള്ളത്. 23 സിക്‌സറുകളുമായി ശ്രീലങ്കയുടെ സനത് ജയസൂര്യയാണ് പിന്നിലുള്ളത്.

ALSO READ: ICC ODI Team Ranking : പാകിസ്ഥാന്‍ ഇപ്പോള്‍ ലോക ഒന്നാം നമ്പര്‍ ടീമല്ല ; മുട്ടന്‍ പണികൊടുത്ത് ഓസീസ്

ഒത്തൊരുമിച്ച് നേടാന്‍ : ഇന്ത്യയ്‌ക്കായി നിരവധി മത്സരങ്ങള്‍ രോഹിത്തും കോലിയും ചേര്‍ന്ന് വിജയിപ്പിച്ചിട്ടുണ്ട്. ഇന്ന് പാകിസ്ഥാനെതിരെ വെറും രണ്ട് റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ ഇരുവരുടേയും കൂട്ടുകെട്ട് 5000 റണ്‍സില്‍ എത്തും. ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് നേടിയ ജോഡിയായി ഇന്ത്യന്‍ താരങ്ങള്‍ മാറും. നിലവില്‍ 85 ഏകദിന ഇന്നിങ്‌സുകളില്‍ നിന്നായി 4998 റണ്‍സാണ് രോഹിത്-കോലി സഖ്യത്തിന്‍റെ അക്കൗണ്ടിലുള്ളത്.

ABOUT THE AUTHOR

...view details