ന്യൂഡല്‍ഹി: കൊറോണ വെെറസിനെതിരായ പോരാട്ടത്തിനായി രാജ്യത്തെ എല്ലാ ജനങ്ങളും പ്രോട്ടോക്കോളുകളും മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇന്ത്യന്‍ വെെസ് ക്യാപ്റ്റനും മുംബെെ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ. തന്‍റെ 34ാം പിറന്നാള്‍ ദിനത്തില്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് രോഹിത് ഇക്കാര്യം ആവശ്യപ്പെട്ടത്.
"നിങ്ങളുടെ എല്ലാ സന്ദേശങ്ങൾക്കും നന്ദി, പക്ഷേ ഇപ്പോൾ രാജ്യത്തിന് എല്ലാ പിന്തുണയും പ്രാര്‍ഥനയും ആവശ്യമുണ്ട്. കൊവിഡ് മാനദണ്ഡം മാർഗ നിർദേശങ്ങളുമെല്ലാം നമ്മള്‍ പിന്തുടരേണ്ട സമയമാണിത്. കൊവിഡിനെ ചെറുത്തു തോല്‍പ്പിക്കുന്നതില്‍ നമുക്കെല്ലാവർക്കും ഒരു പങ്കുണ്ട്. പരസ്പരം സഹകരിച്ച് നമുക്കിതില്‍ നിന്നും പുത്തു കടക്കാം" രോഹിത് പറഞ്ഞു.