മുംബൈ :ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടി20 ക്രിക്കറ്റ് മതിയാക്കുന്നതായി റിപ്പോര്‍ട്ട് (Rohit Sharma Planning To Retire From T20I Cricket). ഇക്കാര്യം രോഹിത് സെലക്‌ടര്‍മാരുമായി ചര്‍ച്ച ചെയ്‌തതായാണ് സൂചന. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
കഴിഞ്ഞ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിലാണ് ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ രോഹിത് ശര്‍മ അവസാനം ഇന്ത്യയ്‌ക്കായി രാജ്യാന്തര ടി20 കളിച്ചത്. ഇതിന് ശേഷം നടന്ന മത്സരങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലായിരുന്നു ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. ഹാര്‍ദികിന്‍റെ അഭാവത്തില്‍ ജസ്‌പ്രീത് ബുംറയും ടീമിനെ ചില മത്സരങ്ങളില്‍ നയിച്ചിരുന്നു.
36കാരനായ രോഹിത് ഇന്ത്യയ്‌ക്ക് വേണ്ടി 148 ടി20 മത്സരങ്ങളില്‍ നിന്നും 3853 റണ്‍സ് നേടിയിട്ടുണ്ട്. 139.25 ആണ് ക്രിക്കറ്റിന്‍റെ കുട്ടി ഫോര്‍മാറ്റില്‍ രോഹിതിന്‍റെ സ്ട്രൈക്ക് റേറ്റ്. 30.82 ശരാശരിയില്‍ ബാറ്റ് വീശിയിരുന്ന രോഹിതിന് നാല് സെഞ്ച്വറിയും 29 അര്‍ധസെഞ്ച്വറിയും നേടാനും സാധിച്ചിട്ടുണ്ട് (Rohit Sharma Career Stats In T20I).
അതേസമയം, ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് രോഹിത് ശര്‍മ ഇനിയൊരിക്കലും ഇന്ത്യയ്‌ക്കായി ടി20 ക്രിക്കറ്റ് കളിക്കില്ലെന്നാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്‍പ് തന്നെ താരം ഈ വിഷയത്തില്‍ സെലക്ടേര്‍സുമായി ചര്‍ച്ച നടത്തി. ഇനി തന്നെ ടി20 ടീമിലേക്ക് പരിഗണിക്കരുത് എന്നായിരുന്നു രോഹിത് ശര്‍മ പറഞ്ഞിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
'ഇത് പുതിയൊരു കാര്യമല്ല, ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ ഇന്ത്യയ്‌ക്ക് വേണ്ടി ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അദ്ദേഹത്തിന്‍റെ ശ്രദ്ധ ഏകദിന ലോകകപ്പില്‍ മാത്രമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രോഹിത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുമായി നടത്തി. എല്ലാം രോഹിതിന്‍റെ മാത്രം തീരുമാനമാണ്'- ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ജോലിഭാരം കുറയ്‌ക്കുന്നതിനായാണ് രോഹിത് ടി20 ഫോര്‍മാറ്റില്‍ വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.
അതേസമയം, രോഹിത് ശര്‍മ ഇല്ലാതെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്കായി ഇന്ത്യ ഇന്നാണ് ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന് കീഴില്‍ യുവനിരയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര കളിക്കുന്നത്. വിശാഖപട്ടണത്താണ് പരമ്പരയിലെ ആദ്യ മത്സരം (India vs Australia First T20I).
Also Read :ചില പാകിസ്ഥാന്‍ കളിക്കാര്‍ക്ക് ഞങ്ങളുടെ മികവ് ദഹിച്ചിട്ടില്ല; ഹസൻ റാസയ്‌ക്ക് മറുപടിയുമായി മുഹമ്മദ് ഷമി