കേരളം

kerala

ETV Bharat / sports

Rohit Sharma ODI matches സച്ചിനും ധോണിയും ഗാംഗുലിയും..., ഈ പട്ടികയില്‍ വമ്പന്മാര്‍ മാത്രം; ഏകദിന കരിയറില്‍ നിര്‍ണായ നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ - സച്ചിന്‍ ടെമ്ടുല്‍ക്കര്‍

Rohit Sharma ninth Indian to complete 250 ODIs ഏകദിന കരിയറില്‍ 250 മത്സരങ്ങള്‍ തികച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

Sachin Tendulkar  MS Dhoni  Rohit Sharma ODI matches  Rohit Sharma ninth Indian to complete 250 ODIs  Rohit Sharma ODI matches  Rohit Sharma ODI record  Rohit Sharma  Asia Cup 2023  India vs Sri Lanka  രോഹിത് ശര്‍മ  രോഹിത് ശര്‍മ ഏകദിന മത്സരങ്ങള്‍  ഇന്ത്യ vs ശ്രീലങ്ക  ഏഷ്യ കപ്പ് 2023  സച്ചിന്‍ ടെമ്ടുല്‍ക്കര്‍  എംഎസ്‌ ധോണി
Rohit Sharma ODI matches Asia Cup 2023 India vs Sri Lanka

By ETV Bharat Kerala Team

Published : Sep 17, 2023, 3:54 PM IST

കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ നേരിടാനിറങ്ങിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) തന്‍റെ ഏകദിന കരിയറില്‍ സ്വന്തമാക്കിയത് വമ്പന്‍ നേട്ടം. ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയുടെ 250-ാം മത്സരമാണിത് (Rohit Sharma ODI matches). ഏകദിനത്തില്‍ 250 മത്സരങ്ങള്‍ തികയ്‌ക്കുന്ന ഒമ്പതാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് 36-കാരനായ രോഹിത് (Rohit Sharma ninth Indian to complete 250 ODIs).

സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar), എംഎസ് ധോണി (MS Dhoni), രാഹുൽ ദ്രാവിഡ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി, യുവരാജ് സിങ്‌, വിരാട് കോലി, അനിൽ കുംബ്ലെ എന്നിവരാണ് പട്ടികയില്‍ രോഹിത്തിന് മുന്നെ ഇടം പിടിച്ചിട്ടുള്ളത്. 463 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ താരം. മൊത്തത്തിലുള്ള പട്ടികയിലും പ്രസ്‌തുത റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സ്വന്തമാണ്.

അതേസമയം കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ഇന്ത്യയെ ബോളിങ്ങിന് അയച്ചിരിക്കുകയാണ് (India vs Sri Lanka). ടോസിന് പിന്നാലെയുണ്ടായ ചാറ്റല്‍ മഴയെത്തുടര്‍ന്ന് മത്സരം നിശ്ചയിച്ച സമയത്ത് തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഏഷ്യ കപ്പില്‍ ഇന്ത്യ തങ്ങളുടെ ഏട്ടാം കിരീടം ലക്ഷ്യം വയ്‌ക്കുമ്പോള്‍ ഏഴാം കിരീടമാണ് ലങ്കയുടെ ഉന്നം.

സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയായിരുന്നു ഇന്ത്യയും ശ്രീലങ്കയും ഫൈനല്‍ ഉറപ്പിച്ചത്. സൂപ്പര്‍ ഫോറില്‍ ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ വീതമാണ് വിജയിച്ചതെങ്കിലും റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ തലപ്പത്ത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനമായിരുന്നു ലങ്കയ്‌ക്ക് ഉണ്ടായിരുന്നത്.

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കയ്‌ക്ക് എതിരായ ഫൈനലിന് ഇറങ്ങിയത്. പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പകരം വാഷിങ്‌ടണ്‍ സുന്ദര്‍ ടീമിലെത്തി. ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടാതിരുന്ന സുന്ദറിനെ അക്‌സറിന് പരിക്കേറ്റതോടെയാണ് സെലക്‌ടര്‍മാര്‍ ടീമിനൊപ്പം ചേര്‍ത്തത്.

തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ എന്നിവരാണ് പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായ മറ്റ് താരങ്ങള്‍. ഇതോടെ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ തിരികെ എത്തി.

ALSO READ: Shoaib Akhtar Criticizes Pakistan Cricket Team : ഇന്ത്യയുടെ തോല്‍വി നാണക്കേട്, പക്ഷേ പാകിസ്ഥാന്‍റെ പുറത്താവല്‍ അതിലും വലുത് : ഷൊയ്‌ബ് അക്തര്‍

ഇന്ത്യ (പ്ലേയിങ് ഇലവൻ) India Playing XI against Sri Lanka:രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക (പ്ലേയിങ് ഇലവൻ) Sri Lanka Playing XI against India: പാത്തും നിസ്സാങ്ക, കുശാല്‍ പെരേര, കുശാല്‍ മെൻഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക(ക്യാപ്റ്റന്‍), ദുനിത് വെല്ലലഗെ, ദുഷൻ ഹേമന്ത, പ്രമോദ് മധുഷൻ, മതീശ പതിരണ.

ABOUT THE AUTHOR

...view details