കേരളം

kerala

ETV Bharat / sports

കോലിയുടേയും ധോണിയുടേയും തലയിലുണ്ടായിരുന്ന ആ നാണക്കേട് ഇനി ഹിറ്റ്‌മാന്‍റെ പേരിലും - രോഹിത് ശര്‍മ

Rohit Sharma equaled MS Dhoni and Virat Kohli : അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടായ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വിരാട് കോലി, എംഎസ്‌ ധോണി എന്നിവര്‍ക്കൊപ്പം തലപ്പത്ത് എത്തി രോഹിത് ശര്‍മ.

India vs Afghanistan  Rohit Sharma Run out  രോഹിത് ശര്‍മ  ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍
Rohit Sharma equaled MS Dhoni and Virat Kohli Most times run outs in T20Is for India

By ETV Bharat Kerala Team

Published : Jan 13, 2024, 7:00 AM IST

മൊഹാലി :ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ടി20 ഫോർമാറ്റിലേക്കുള്ള തിരിച്ചുവരവ് ദുരന്തമായാണ് അവസാനിച്ചത്. അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ അക്കൗണ്ട് തുറക്കാന്‍ കഴിയാതെ റണ്ണൗട്ടായാണ് ഹിറ്റ്‌മാന് മടങ്ങേണ്ടി വന്നത് (India vs Afghanistan). രോഹിത്തും സഹ ഓപ്പണര്‍ ശുഭ്‌മാൻ ഗില്ലും തമ്മിലുള്ള മോശം ആശയവിനിമയമാണ് റണ്ണൗട്ടിന് വഴിയൊരുക്കിയത്.

അഫ്‌ഗാന്‍ പേസര്‍ ഫസര്‍ഹഖ്‌ ഫാറൂഖി എറിഞ്ഞ പന്ത് മിഡ്‌ ഓഫിലേക്ക് കളിച്ച രോഹിത് സിംഗിളിനായി ഓടി. പക്ഷേ, നോൺ സ്ട്രൈക്കേഴ്‌സ് എൻഡിൽ നിൽക്കുകയായിരുന്ന ശുഭ്‌മാന്‍ ഗില്‍ പന്ത് നോക്കി നില്‍ക്കുകയും സിംഗിള്‍ നിഷേധിച്ച് ഓടാൻ കൂട്ടാക്കാതിരിക്കുകയും ചെയ്‌തു. രോഹിത് ഓടി നോണ്‍സ്‌ടൈക്കേഴ്‌സ് എന്‍ഡിലേക്ക് എത്തിയിട്ടും ഗില്‍ ക്രീസില്‍ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ഇതോടെ അവസരം മുതലെടുത്ത അഫ്‌ഗാന്‍ താരങ്ങള്‍ ഹിറ്റ്‌മാനെ തിരികെ അയയ്‌ക്കുകയും ചെയ്‌തു.

ഇത് ആറാം തവണയാണ് രോഹിത് അന്താരാഷ്‌ട്ര ടി20യില്‍ റണ്ണൗട്ടായി മടങ്ങുന്നത്. ഇതോടെ അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ തവണ റണ്ണൗട്ടായ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വിരാട് കോലി, എംഎസ്‌ ധോണി എന്നിവര്‍ക്കൊപ്പം ഹിറ്റ്‌മാനും തലപ്പത്ത് എത്തി (Rohit Sharma equaled MS Dhoni and Virat Kohli).

അതേസമയം വിഷയത്തില്‍ ഇന്ത്യയുടെ മുന്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ പാർഥിവ് പട്ടേൽ പ്രതികരിച്ചിരുന്നു. രോഹിത്തിനെ ശുഭ്‌മാന്‍ ഗില്‍ വിശ്വസിക്കണമായിരുന്നുവെന്നാണ് ഒരു ചര്‍ച്ചയ്‌ക്കിടെ പാര്‍ഥിവ് പട്ടേല്‍ പറഞ്ഞത്.

"രോഹിത് ശർമ്മയെ ശുഭ്‌മാന്‍ ഗില്‍ വിശ്വസിക്കണമായിരുന്നു. ഇരുവരും ആദ്യമായാണ് അന്താരാഷ്‌ട്ര ടി20യില്‍ ഒന്നിച്ച് കളിക്കുന്നത് എന്ന കാര്യം എനിക്കറിയാം. എന്നാല്‍, ടെസ്റ്റിലും ഏകദിനത്തിലും ഒരുപാട് തവണ ഇരുവരും ഒന്നിച്ച് ഓപ്പണിങ്ങിന് ഇറങ്ങിയിട്ടുണ്ട്. ആ റണ്ണൗട്ടില്‍ ഒരു ധാരണപ്പിശകുണ്ടായി എന്നത് വ്യക്തമാണ്. പന്ത് വീക്ഷിക്കുകയായിരുന്നു ശുഭ്‌മാന്‍ ഗില്‍. എന്നാല്‍ രോഹിത് വിളിച്ചപ്പോള്‍ അവന്‍ ഒടേണ്ടതായിരുന്നു" പാർഥിവ് പട്ടേൽ പറഞ്ഞു. (Parthiv Patel On Rohit Sharma's Run Out ).

ഔട്ടായതിന് ശേഷം ഗില്ലിനോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു രോഹിത് കളിക്കളം വിട്ടത്. എന്നാല്‍ ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ടെന്നാണ് മത്സര ശേഷം ഹിറ്റ്‌മാന്‍ പ്രതികരിച്ചത്. "ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്.

ALSO READ:'ഇഷാൻ പിണക്കത്തിലാണ്', ഒരു വിവരവുമില്ലെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍

എങ്കിലും, ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉറപ്പായും നിരാശ തോന്നും. ടീമിനായി റണ്‍സ് കണ്ടെത്താനായിരിക്കും ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോഴെല്ലാം തന്നെ നിങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, കാര്യങ്ങള്‍ നാം കരുതുന്നത് പോലെ സംഭവിക്കണമെന്നില്ല. മത്സരത്തില്‍ ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റ് എന്തിനേക്കാളും പ്രധാനം. മത്സരത്തില്‍ ഉടനീളം ഗില്‍ ബാറ്റ് ചെയ്യണമെന്നായിരുന്നു എന്‍റെ ആഗ്രഹം. എന്നാല്‍ മികച്ച ഒരു ചെറിയ ഇന്നിങ്‌സുമായി അവന്‍ മടങ്ങി"- മത്സര ശേഷം സംസാരിക്കവെ രോഹിത് ശര്‍മ പറഞ്ഞു.

ABOUT THE AUTHOR

...view details