സെഞ്ചൂറിയന്‍ :ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു (South Africa vs India 1st Test). പേസര്‍മാരെ പിന്തുണയ്‌ക്കുന്ന സെഞ്ചൂറിയനിലെ പിച്ചില്‍ മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ തന്നെ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകരുടെ പരാജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 245 റണ്‍സായിരുന്നു നേടിയിരുന്നത്.
408 റണ്‍സ് അടിച്ചാണ് പ്രോട്ടീസ് മറുപടി നല്‍കിയത്. 163 റണ്‍സിന്‍റെ ലീഡുവഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌ത സന്ദര്‍ശകര്‍ 131 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ പേസ് യൂണിറ്റില്‍ ജസ്‌പ്രീത് ബുംറ ഒഴികെയുള്ള ബോളര്‍മാര്‍ക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
ബുംറയ്‌ക്ക് മറ്റ് പേസര്‍മാരില്‍ നിന്നും കാര്യമായ പിന്തുണയുണ്ടായിരുന്നില്ല. ബുംറയെ മാത്രം ആശ്രയിച്ച് ടീമിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നത്. ഒരു ടീമിന് 400 റണ്‍സില്‍ ഏറെ നേടാന്‍ പറ്റിയ ഒരു പിച്ചായിരുന്നില്ല സെഞ്ചൂറിയനിലേതെന്നും രോഹിത് ചൂണ്ടിക്കാട്ടി (Rohit Sharma on Jasprit Bumrah).
"ഇത് 400 റണ്‍സില്‍ ഏറെ സ്‌കോര്‍ ചെയ്യാന്‍ പറ്റിയ ഒരു പിച്ചായിരുന്നില്ല. എന്നാല്‍ ഞങ്ങൾ വളരെയധികം റൺസ് നൽകി. ഒരു പ്രത്യേക ബോളറെ (ബുംറ) ആശ്രയിക്കാൻ കഴിയില്ല, മറ്റ് മൂന്ന് പേസർമാരും അവരുടെ റോളുകൾ നിർവഹിക്കേണ്ടതുണ്ട്. ബുംറ നന്നായി പന്തെറിഞ്ഞു,അവന്‍റെ നിലവാരം നമുക്കെല്ലാവർക്കും അറിയാവുന്നതുമാണ്. അവന് വേണ്ടത്, ലഭിക്കാതിരുന്ന ഒരു പിന്തുണ മാത്രമാണ്. ഈ മത്സരത്തില്‍ അത് സംഭവിച്ചു. മറ്റ് മൂന്ന് പേസര്‍മാരും കഠിനമായി തന്നെ ശ്രമിച്ചു.