ലണ്ടൻ : രാജ്യാന്തര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ. 2007 ജൂണ്‍ 23-ന് അയര്‍ലന്‍ഡിനെതിരേ ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ക്രിക്കറ്റ് ക്ലബ് മൈതാനത്ത് നിന്നാരംഭിച്ച ആ കരിയര്‍ ഇന്ന് 15 വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്.
ഈ നീണ്ട യാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്നവര്‍ക്കെല്ലാം നന്ദിയറിയിച്ച് രോഹിത് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്. തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ജഴ്‌സിയില്‍ 15 വര്‍ഷം തികയ്ക്കുന്നു എന്നാണ് രോഹിത്തിന്‍റെ വാക്കുകള്‍.