നാഗ്‌പൂര്‍:ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒന്നാം ടെസ്റ്റിൽ സെഞ്ചുറി പ്രകടനവുമായി ഇന്ത്യയെ മുന്നില്‍ നിന്നും നയിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മത്സരത്തിന്‍റെ ആദ്യ ദിനം 69 പന്തില്‍ 56 റണ്‍സ് നേടിയ രോഹിത് രണ്ടാം ദിനം കരുതലോടെയാണ് ബാറ്റ് വീശുന്നത്. ഇന്നിങ്‌സില്‍ നേരിട്ട 171ാം പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്.
ഓസീസ് സ്‌പിന്നര്‍ ടോഡ് മുര്‍ഫിയെ ബൗണ്ടറി കടത്തിയായിരുന്നു താരം മൂന്നക്കം തൊട്ടത്. ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ രോഹിത്തിന്‍റെ ആദ്യ സെഞ്ചുറിയും കരിയറില്‍ ഒമ്പതാം സെഞ്ചുറിയും കൂടിയാണിത്. ഇതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായും രോഹിത് മാറി.