'ഹാപ്പി ബര്‍ത്ത് ഡേ ഹിറ്റ് മാന്‍'; ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകവും ആരാധകരും - പിറന്നാള്‍
ഐപിഎല്ലിന്‍റെ ബയോ ബബിളിലുള്ള താരം ഡല്‍ഹിയില്‍ ടീമംഗങ്ങളോടൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്‍റെ ചിത്രം ഭാര്യ റിതിക സജ്‌ദേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഹൈദരാബാദ്:ഇന്ത്യന്‍ വെെസ് ക്യാപ്റ്റനും മുംബെെ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകരും ക്രിക്കറ്റ് ലോകവും. താരത്തിന്‍റെ 34ാം പിറന്നാളാണിന്ന്. നിലവില്‍ ഐപിഎല്ലിന്‍റെ ബയോ ബബിളിലുള്ള താരം ഡല്‍ഹിയില്‍ ടീമംഗങ്ങളോടൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്‍റെ ചിത്രം ഭാര്യ റിതിക സജ്‌ദേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. താരം ജന്മദിന കേക്ക് മുറിക്കുന്നതിന്‍റേയും കയ്യിൽ കേക്കുമായി പോസ് ചെയ്യുന്നതിന്‍റേയും ചിത്രമാണ് റിതിക പങ്കുവെച്ചിട്ടുള്ളത്. യുവേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ദിനേഷ് കാര്‍ത്തിക്, ഹര്‍ഭജന്‍ സിങ് തുടങ്ങി നിരവധി താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.