സിഡ്‌നി :ടി20 ലോകകപ്പിലെ സിക്‌സര്‍ നേട്ടത്തില്‍ യുവരാജ് സിങ്ങിനെ മറികടന്ന് രോഹിത് ശര്‍മ. സൂപ്പര്‍ 12ലെ നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തിലാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. 34 സിക്സറുകളാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഇതുവരെയുള്ള ടൂര്‍ണമെന്‍റുകളില്‍ നിന്ന് നേടിയിട്ടുള്ളത്.
നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പടെ 53 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. കളിയുടെ പത്താം ഓവറില്‍ ബസ് ഡി ലീഡിനെ അതിര്‍ത്തികടത്തിയാണ് ഹിറ്റ്മാന്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 2007 മുതലുള്ള ലോകകപ്പുകളില്‍ എല്ലാം കളിച്ചിട്ടുള്ള ഏക താരം കൂടിയാണ് രോഹിത്.