കേരളം

kerala

ETV Bharat / sports

'ടീമില്‍ തന്‍റെ റോള്‍ അവന് നന്നായി അറിയാം...'; 'മാച്ച് വിന്നര്‍' രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ

Rohit Sharma Applauds Ravindra Jadeja: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് പ്രകടന മികവിനെ പ്രശംസിച്ച് നായകന്‍ രോഹിത് ശര്‍മ.

Cricket World Cup 2023  Rohit Sharma Applauds Ravindra Jadeja  India vs South Africa  Ravindra Jadeja Five Wickets Against South Africa  Rohit Sharma On Ravindra Jadeja  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ്  ഇന്ത്യ ദക്ഷിണാഫ്രിക്ക  രവീന്ദ്ര ജഡേജയെ കുറിച്ച് രോഹിത് ശര്‍മ  രോഹിത് ശര്‍മ
Rohit Sharma Applauds Ravindra Jadeja

By ETV Bharat Kerala Team

Published : Nov 6, 2023, 8:55 AM IST

കൊല്‍ക്കത്ത :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (India vs South Africa) ജയത്തില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പ്രകടനത്തെ പുകഴ്‌ത്തി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (Rohit Sharma Applauds Ravindra Jadeja). കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 243 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ഡെത്ത് ഓവറില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്‌ചവയ്ക്കുകയും പിന്നീട് അഞ്ച് വിക്കറ്റ് വീഴ്‌ത്തി ഇന്ത്യന്‍ ജയം അനായാസമാക്കുകയും ചെയ്‌തത് രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ പ്രകടനമാണ്.

'രവീന്ദ്ര ജഡേജയുടെ പ്രകടനങ്ങള്‍ എന്നും മികച്ചതാണ്. വര്‍ഷങ്ങളായി ജഡേജ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നുണ്ട്. വളരെ ക്ലാസിക്കലായ ഒരു പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജഡേജ കാഴ്‌ചവച്ചത്.

ഡെത്ത് ഓവറില്‍ ടീമിന് ആവശ്യമായ റണ്‍സ് കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ബൗളിങ്ങില്‍ നിര്‍ണായക വിക്കറ്റുകളും സ്വന്തമാക്കി. ടീം തന്നില്‍ നിന്നും എന്താണോ പ്രതീക്ഷിക്കുന്നതെന്നും ടീമില്‍ തന്‍റെ റോള്‍ എന്താണ് എന്ന വ്യക്തമായ ധാരണയും ജഡേജയ്‌ക്കുണ്ട്'- രോഹിത് ശര്‍മ പറഞ്ഞു.

മത്സരത്തില്‍ 14 പന്തില്‍ 22 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്തായതിന് പിന്നാലെ 46-ാം ഓവറിലാണ് രവീന്ദ്ര ജഡേജ ക്രീസിലേക്കെത്തിയത്. പിന്നാലെ അതിവേഗം തന്നെ ഇന്ത്യയ്‌ക്കായി സ്കോര്‍ കണ്ടെത്താനും ജഡേജയ്‌ക്കായി. 15 പന്തില്‍ പുറത്താകാതെ 29 റണ്‍സാണ് രവീന്ദ്ര ജഡേജ അടിച്ചെടുത്തത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് 300 കടത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ജഡേജയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു.

പിന്നാലെ പന്തെറിയാനെത്തിയപ്പോഴും ടീമിന്‍റെ ഹീറോയാകാന്‍ ജഡേജയ്‌ക്ക് സാധിച്ചു. 9 ഓവര്‍ പന്തെറിഞ്ഞ താരം 33 റണ്‍സ് വഴങ്ങിയാണ് പ്രോട്ടീസിന്‍റെ അഞ്ച് വിക്കറ്റും പിഴുതത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ, ഇന്‍ഫോം ബാറ്റര്‍ ഹെൻറിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, കേശവ് മഹാരാജ്, കഗിസോ റബാഡ എന്നിവരായിരുന്നു മത്സരത്തില്‍ ജഡേജയുടെ ഇരകള്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 326 റണ്‍സ് നേടിയത്. വിരാട് കോലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ച്വറിയും രോഹിത് ശര്‍മ നല്‍കിയ വെടിക്കെട്ട് തുടക്കവുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ ഹൈലൈറ്റ്. മറുപടി ബാറ്റിങ്ങില്‍ 27.1 ഓവറില്‍ 83 റണ്‍സിലാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിച്ചത്.

Also Read:സെഞ്ച്വറിക്കായി കോലി 'സെല്‍ഫിഷായോ...?' ഈഡന്‍ ഗാര്‍ഡന്‍സിലെ വിരാടിന്‍റെ ഇന്നിങ്‌സിനെ കുറിച്ച് രോഹിത് ശര്‍മ

ABOUT THE AUTHOR

...view details