കേരളം

kerala

ETV Bharat / sports

രോഹിത്തും കോലിയും തിരിച്ചെത്തി, സഞ്‌ജുവും ടീമില്‍; അഫ്‌ഗാനെതിരായ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു - ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍

India Squad for T20I Series: അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും.

India vs Afghanistan  Rohit Sharma  ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍  രോഹിത് ശര്‍മ
Rohit Sharma and Virat Kohli return as India announce squad for Afghanistan T20I series

By ETV Bharat Kerala Team

Published : Jan 7, 2024, 8:05 PM IST

Updated : Jan 8, 2024, 6:10 AM IST

ന്യൂഡല്‍ഹി:അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. (India announce squad for Afghanistan T20I series). വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ടീമിലേക്ക് മടങ്ങിയെത്തി. 2022-ലെ ലോകകപ്പിന് ശേഷമുള്ള ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഇരുവരും ഇന്ത്യയ്‌ക്കായി ഫോര്‍മാറ്റില്‍ കളിക്കാന്‍ ഒരുങ്ങുന്നത്.

രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ടീം പ്രഖ്യാപനം. 16 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരം സഞ്‌ജു സാംസണെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അടുത്തിടെ അവസാനിച്ച ടി20 പരമ്പരയ്‌ക്കുള്ള ടീമില്‍ സഞ്‌ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇഷാന്‍ കിഷാനെ ഒഴിവാക്കിയപ്പോള്‍ സഞ്‌ജുവിനൊപ്പം ജിതേഷ് ശര്‍മയാണ് മറ്റൊരു വിക്കറ്റ് കീപ്പറായി സ്‌ക്വാഡിലേത്തിയത്. കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. പരിക്കിന്‍റെ പിടിയിലുള്ള ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരെ പരിഗണിച്ചില്ല. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നെ ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്.

അഫ്‌ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ. (India Squad for T20I Series against Afghanistan)

അതേസമയം മൂന്ന് മത്സര ടി20 പരമ്പരയാണ് ഇന്ത്യ അഫ്‌ഗാനിസ്ഥാനെതിരെ കളിക്കുന്നത്. മൊഹാലിയില്‍ ജനുവരി 11-നാണ് പരമ്പരയ്‌ക്ക് തുടക്കമാവുന്നത്. 14-ന് ഇന്‍ഡോറിലും 17-ന് ചെന്നൈയിലുമാണ് രണ്ടും മൂന്നും ടി20കള്‍ നടക്കുക (India vs Afghanistan T20Is).

പരമ്പരയ്‌ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം അഫ്‌ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. സ്ഥിരം നായകന്‍ റാഷിദ് ഖാന് പകരം ഇബ്രാഹിം സദ്രാന്‍ നേതൃത്വം നല്‍കുന്ന 19 അംഗ സ്‌ക്വാഡാണ് ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. മുതുകിലെ പരിക്കിന് അടുത്തിടെ നടത്തിയ ശസ്‌ത്രക്രിയയില്‍ നിന്നും സുഖം പ്രാപിച്ചുവരുന്ന റാഷിദും ടീമിലുണ്ട്. എന്നാല്‍ താരം കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്‌ഗാനിസ്ഥാന്‍ ടീം: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രാം അലിഖിൽ (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായി, റഹ്മത്ത് ഷാ, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, കരീം ജനത്, അഷ്‌മർ ജനാത്, അസ്മുള്ള ഒമർസായി, ഷറഫുദ്ദീൻ അഷ്‌റഫ്, മുജീബ് ഉർ റഹ്മാൻ, ഫസൽ ഹഖ് ഫാറൂഖി, ഫരീദ് അഹമ്മദ്, നവീൻ ഉൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുൽബാദിൻ നയിബ്, റാഷിദ് ഖാൻ. (Afghanistan Squad for T20I Series against India).

ALSO READ: ഒരു കളി തോറ്റാൽ മുഴുവന്‍ ടീമും മോശമാകുന്നതെങ്ങിനെ?; ഇന്ത്യയ്‌ക്കെതിരായ വിമര്‍ശനങ്ങളില്‍ ഗാംഗുലി

Last Updated : Jan 8, 2024, 6:10 AM IST

ABOUT THE AUTHOR

...view details