കേരളം

kerala

ETV Bharat / sports

ഏകദിനത്തിലുണ്ടാകുമോ? ഫിറ്റ്നസ് വീണ്ടെടുക്കാൻ രോഹിത്തും ജഡേജയും ദേശിയ ക്രിക്കറ്റ് അക്കാദമിയിൽ - അണ്ടർ-19 ടീം അംഗങ്ങൾക്ക് ക്ലാസെടുത്ത് രോഹിത്

ഏകദിന പരമ്പരക്ക് മുന്നോടിയായി കായികക്ഷമത വീണ്ടെടുക്കുകയാണ് താരങ്ങളുടെ ലക്ഷ്യം

rohit sharma and ravindra jadeja at NCA  rohit sharma fitness  രോഹിത്തും ജഡേജയും എൻസിഎയിൽ  രോഹിത് ശർമ്മക്ക് പരിക്ക്  അണ്ടർ-19 ടീം അംഗങ്ങൾക്ക് ക്ലാസെടുത്ത് രോഹിത്  ബിസിസിഐ ചിത്രങ്ങൾ പുറത്തുവിട്ടു
ഏകദിനത്തിലുണ്ടാകുമോ? ഫിറ്റ്നസ് വീണ്ടെടുക്കാൻ രോഹിത്തും ജഡേജയും ദേശിയ ക്രിക്കറ്റ് അക്കാദമിയിൽ

By

Published : Dec 18, 2021, 11:27 AM IST

ബെംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നേ പരിക്കിന്‍റെ പിടിയിലകപ്പെട്ട ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയും, രവീന്ദ്ര ജഡേജയും കായികക്ഷമത വീണ്ടെടുക്കുന്നതിനായി ബെംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലെത്തി. ഏകദിന പരമ്പരക്ക് മുന്നോടിയായി കായികക്ഷമത വീണ്ടെടുക്കുകയാണ് താരങ്ങളുടെ ലക്ഷ്യം. വിവിഎസ് ലക്ഷ്‌മണിന്‍റെ കീഴിലാകും താരങ്ങൾ ഫിറ്റ്നസ് പുരോഗതി വിലയിരുത്തുക.

രോഹിത്തിനെ ഏകദിന നായകനാക്കിയ ശേഷമുള്ള ആദ്യ പരമ്പരക്ക് മുന്നോടിയാണ് പരിക്ക് താരത്തിന് വില്ലനായെത്തിയത്. അതിനാൽ തന്നെ പരമ്പരയ്‌ക്ക് മുന്നേ തന്നെ പരിക്ക് ഭേദമാക്കാനാണ് താരം ശ്രമിക്കുന്നത്. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെയാണ് രോഹിതിന് പരിക്കേറ്റത്. പിന്നാലെ താരത്തിന് പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കുകയായിരുന്നു.

ALSO READ:IPL 2022: ആൻഡി ഫ്‌ളവർ ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകൻ, രാഹുൽ നായകനായേക്കുമെന്ന് സൂചന

അതേസമയം ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ അണ്ടർ-19 ടീം അംഗങ്ങളോട് രോഹിത് ശർമ്മ സംവദിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. രോഹിത്തിനെ ശ്രദ്ധാപൂർവം കേട്ടിരിക്കുന്ന യുവതാരങ്ങളെയും ചിത്രത്തിൽ കാണാം. യുവതാരം യാഷ്‌ ദുള്ളിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പിനൊരുങ്ങുന്നത്.

ABOUT THE AUTHOR

...view details