കേരളം

kerala

ETV Bharat / sports

Rohit Sharma On Win Against England: 'ശരിയായ സ്ഥലങ്ങളില്‍ പന്തെറിഞ്ഞു, അവര്‍ പ്രതിരോധത്തിലായി..' ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിച്ച് രോഹിത് ശര്‍മ

India vs England: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആറാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ നൂറ് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

Cricket World Cup 2023  India vs England  Rohit Sharma About Victory Against England  Cricket World Cup 2023 Points Table  India vs England Match Results  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ ഇംഗ്ലണ്ട്  ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിച്ച് രോഹിത് ശര്‍മ  ലോകകപ്പ് പോയിന്‍റ് പട്ടിക
Rohit Sharma On Win Against England

By ETV Bharat Kerala Team

Published : Oct 30, 2023, 6:55 AM IST

ലഖ്‌നൗ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ ആറാം മത്സരവും ജയിച്ച് സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ (Team India). ലോകകപ്പിലെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 100 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത് (India vs England Match Results). ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനെതിരെ 20 വര്‍ഷത്തിന് ശേഷം ഇന്ത്യ സ്വന്തമാക്കിയ ജയത്തിന്‍റെ ക്രെഡിറ്റ് ടീമിലെ ബൗളര്‍മാര്‍ക്കുള്ളതാണെന്ന് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (Rohit Sharma).

ലഖ്‌നൗവില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 229 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്‍റെ പോരാട്ടം 34.5 ഓവറില്‍ 129 റണ്‍സിലാണ് അവസാനിച്ചത്. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെയും (Mohammed Shami) മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെയും (Jasprit Bumrah) പ്രകടനങ്ങളാണ് ഇംഗ്ലീഷ് നിരയെ എറിഞ്ഞൊതുക്കിയത്.

'സാഹചര്യവുമായി പൊരുത്തപ്പെട്ട് നല്ല രീതിയില്‍ തന്നെ പന്തെറിയാന്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് ഈ മത്സരത്തില്‍ സാധിച്ചിട്ടുണ്ട്. വിക്കറ്റില്‍ നല്ല രീതിയിലാണ് സ്വിങ് ലഭിച്ചത്. ശരിയായ സ്ഥലങ്ങളില്‍ പന്തെറിഞ്ഞുകൊണ്ട് അവര്‍ക്ക് ഇംഗ്ലീഷ് ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞു.

ഒരു ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചാല്‍ അതിലൂടെ എതിര്‍ ടീമിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ സാധിക്കാറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരം സന്ദര്‍ഭം സൃഷ്‌ടിക്കുന്നതിനായി എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന താരങ്ങളാണ് നമുക്കൊപ്പമുള്ളത്'- മത്സരശേഷം രോഹിത് ശര്‍മ പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റര്‍മാരുടെ പ്രകടനത്തില്‍ അത്ര സംതൃപ്‌തനല്ല ഇന്ത്യന്‍ നായകന്‍. 87 റണ്‍സ് നേടി രോഹിത് ശര്‍മ ടോപ്‌ സ്കോററായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവരൊഴികെ മറ്റാര്‍ക്കും മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. പ്രതീക്ഷിച്ചിരുന്നതിലും 30 റണ്‍സ് കുറച്ച് മാത്രമാണ് മത്സരത്തില്‍ നേടാന്‍ സാധിച്ചതെന്ന് രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ജയത്തോടെ ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ടീം ഇന്ത്യയ്‌ക്കായി. കളിച്ച ആറ് കളികളിലും ജയിച്ച ഇന്ത്യയ്‌ക്ക് 12 പോയിന്‍റാണ് നിലവില്‍. ഇംഗ്ലണ്ടിനെതിരായ 100 റണ്‍സ് വിജയത്തോടെ നെറ്റ് റണ്‍ റേറ്റ് 1.405 ആക്കി ഉയര്‍ത്താനും ഇന്ത്യയ്‌ക്കായി (Cricket World Cup 2023 Points Table).

Also Read:India vs England Match Result : ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് തുടര്‍ച്ചയായ ആറാം ജയം, സെമി ഉറപ്പിച്ച് ടീം ഇന്ത്യ

ABOUT THE AUTHOR

...view details