കേരളം

kerala

ETV Bharat / sports

'എല്ലാവരേയും ഹാപ്പിയാക്കാന്‍ പറ്റില്ല...' ടി20 ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് രോഹിത് ശര്‍മ

T20 World Cup 2024 : ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ച് രോഹിത് ശര്‍മ. അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ടി20യ്‌ക്ക് ശേഷമാണ് രോഹിതിന്‍റെ പ്രതികരണം.

T20 World Cup 2024  Rohit Sharma Aboutല T20WC 2024  T20 World Cup 2024 Team Selection  രോഹിത് ശര്‍മ ടി20 ലോകകപ്പ് ടീം
T20 World Cup 2024

By ETV Bharat Kerala Team

Published : Jan 18, 2024, 2:21 PM IST

ബെംഗളൂരു: ടി20 ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാനത്തെ രാജ്യാന്തര ടി20 പരമ്പരയും അവസാനിച്ചിരിക്കുകയാണ്. ഇനി ഐപിഎല്ലിന് ശേഷം ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡില്‍ ആരെല്ലാം ഇടം പിടിക്കുമെന്ന് അറിയുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരൊക്കയാകും ഇന്ത്യയ്‌ക്ക് വേണ്ടി അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പില്‍ കളിക്കുക എന്ന ചര്‍ച്ച ആരാധകര്‍ക്കിടയിലും തുടങ്ങിയിട്ടുണ്ട്.

അതിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സംസാരിച്ചത് (Rohit Sharma About T20 World Cup Selection). ലോകകപ്പ് സ്ക്വാഡ് തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് എല്ലാവരേയും സന്തോഷിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് രോഹിത് പറഞ്ഞത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ മൂന്നാം ടി20 പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു രോഹിതിന്‍റെ പ്രതികരണം (Indian vs Afghanistan 3rd T20I).

'ലോകകപ്പിനുള്ള 15 അംഗ ടീമിലേക്ക് ആരെല്ലാം എത്തുമെന്ന കാര്യം ഇതുവരെയും ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. പക്ഷെ ടീമിലെത്തേണ്ട 8-10 താരങ്ങള്‍ ആരെല്ലാമെന്ന കാര്യം ഞങ്ങളുടെ മനസിലുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ടീം കോമ്പിനേഷന്‍ അന്തിമമാക്കുക.

വിന്‍ഡീസിലെ സാഹചര്യങ്ങള്‍ മന്ദഗതിയില്‍ ഉള്ളതാണ്. അതിനെ അനുസരിച്ചാകും ടീം തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ഓരോ താരങ്ങളും മികച്ച പ്രകടനം നടത്തിയിട്ടും എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടു, തെരഞ്ഞെടുക്കപ്പെട്ടില്ല എന്ന കാര്യം അവരോട് വ്യക്തമായി തന്നെ പറയാനാണ് ഞങ്ങളുടെ ശ്രമം.

ടീം പ്രഖ്യാപന സമയത്ത് എല്ലാ താരങ്ങളെയും ഒരിക്കലും സന്തോഷിപ്പിക്കാന്‍ സാധിക്കില്ല. ക്യാപ്‌റ്റന്‍റെ ചുമതല വഹിച്ച കാലത്തായി ഞാന്‍ പഠിച്ച പ്രധാനപ്പെട്ട കാര്യമാണിത്. ടീം സെലക്ഷന്‍ കഴിയുമ്പോള്‍ ആദ്യം 15 പേരാണ് സന്തോഷിക്കുന്നത്, പിന്നീട് അത് 11 പേരാകും.

എന്തുകൊണ്ട് തങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല എന്ന ചോദ്യം ബെഞ്ചിലുള്ള നാലുപേരും ചോദിക്കാം. അതുകൊണ്ട് തന്നെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ സാധിക്കില്ലെന്നും പ്രധാനമായും ടീമിന്‍റെ മുന്നേറ്റത്തില്‍ മാത്രമായിരിക്കണം ശ്രദ്ധ ഉണ്ടാകേണ്ടത് എന്ന കാര്യവുമാണ് ഇത്രയും കാലം കൊണ്ട് ഞാന്‍ മനസിലാക്കിയത്' - രോഹിത് ശര്‍മ പറഞ്ഞു.

ജൂൺ 1 മുതല്‍ 29 വരെ നടക്കുന്ന ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇപ്രാവശ്യം ഇന്ത്യ. പാകിസ്ഥാന്‍, ആതിഥേയരായ യുഎസ്എ, അയര്‍ലന്‍ഡ്, കാനഡ എന്നീ ടീമുകളാണ്് ഗ്രൂപ്പില്‍ ഇന്ത്യയുടെ എതിരാളികള്‍. ജൂണ്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ 2024 ടി20 ലോകകപ്പിലെ ആദ്യ മത്സരം.

Also Read :ഇന്ത്യയ്‌ക്ക് എളുപ്പം, ഗ്രൂപ്പില്‍ വെല്ലുവിളിയാകാന്‍ പാകിസ്ഥാന്‍; ടി20 ലോകകപ്പ് ഫിക്‌സ്‌ചര്‍ പുറത്ത്

ABOUT THE AUTHOR

...view details