കേരളം

kerala

ETV Bharat / sports

സമ്മർദത്തിലകാതെ മികച്ച കളി പുറത്തെടുക്കു..! ഇഷാന് ഉപദേശവുമായി രോഹിതും കോലിയും

റെക്കോഡ് തുകയായ 15.25 കോടി രൂപയ്ക്കാണ് കിഷനെ മുംബൈ സ്വന്തമാക്കിയത്.

Rohit and Virat told me not to get stressed about price-tag: Ishan Kishan  വിലയുടെ കാര്യത്തിൽ സമ്മർദ്ദത്തിലകാതെ മികച്ച കളി പുറത്തെടുക്കു ഇഷാന് ഉപദേശവുമായി രോഹിതും കോലിയും  ഇഷാന് ഉപദേശവുമായി രോഹിതും കോലിയും  mumbai indians batter ishan kishan  ishan kishan  റെക്കോഡ് തുകയായ 15.25 കോടി രൂപയ്ക്കാണ് കിഷനെ മുംബൈ സ്വന്തമാക്കിയത്  ishan kishan latest updates  ishan kishan rohit sharma virat kohli  ipl 2022 updates  ipl 2022
വിലയുടെ കാര്യത്തിൽ സമ്മർദ്ദത്തിലകാതെ മികച്ച കളി പുറത്തെടുക്കു..! ഇഷാന് ഉപദേശവുമായി രോഹിതും കോലിയും

By

Published : May 11, 2022, 5:33 PM IST

മുംബൈ: തനിക്ക് ലഭിച്ച ഉയർന്ന തുകയെ കുറിച്ചാലോചിച്ച് സമ്മർദത്തിലകപ്പെടാതെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ഉപദേശിച്ചതായി ഇഷാൻ കിഷൻ. ഐപിഎൽ മെഗാ താരലേലത്തിൽ ഈ സീസണിലെ റെക്കോഡ് തുകയായ 15.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷനെ സ്വന്തമാക്കിയത്. എന്നാൽ ഇതുവരെ 321 റൺസ് മാത്രം നേടിയ താരത്തിന് മുംബൈ പ്രതീക്ഷിച്ച നിലവാരത്തിൽ ബാറ്റു വീശാനായിട്ടില്ല.

ഉയർന്ന വിലയുടെ സമ്മർദം കുറച്ച് ദിവസത്തേക്ക് നിലനിൽക്കും, പക്ഷേ ഒരാൾക്ക് സമ്മർദം തുടരുന്നു. തുടർന്ന് മുതിർന്നവരോട് സംസാരിക്കുന്നതും നിങ്ങളുടെ ആശങ്കകൾ പങ്കിടുന്നതും എല്ലായ്പ്പോഴും നല്ലതാണ്. വിലയെ കുറിച്ച് താൻ ചിന്തിക്കേണ്ടതില്ലെന്നും, കാരണം ഇത് താൻ ആവശ്യപ്പെട്ട കാര്യമല്ലെന്നും ടീമിന് നിന്നിൽ വിശ്വാസമുള്ളതുകൊണ്ടാണ് ഇത്രയും വലിയ തുക മുടക്കാൻ തയ്യാറായതെന്നും രോഹിത്, വിരാട് കോലി, ഹാർദിക് പാണ്ഡ്യ തുടങ്ങിയ നിരവധി മുതിർന്ന താരങ്ങൾ പറഞ്ഞു.

ഭീമൻ തുകയെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം, ഗെയിം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഞാൻ എങ്ങനെ ചിന്തിക്കുന്നുവെന്നത് പ്രധാനമാണ്. മുതിർന്ന താരങ്ങളെല്ലാം ഈ ഘട്ടത്തിലൂടെ കടന്നുപോയതിനാൽ അവരോട് സംസാരിക്കുന്നതിലൂടെ സമ്മർദത്തിൽ നിന്നുെമെങ്ങനെ കരകയറാമെന്നും മനസിലാക്കാം. രോഹിതിനോടും വിരാടിനോടുമുള്ള സംഭാഷണങ്ങൾക്ക് ശേഷം തന്‍റെ സമ്മർദത്തിൽ ചെറിയ വ്യത്യാസമുണ്ടെന്നും യുവതാരം വ്യക്‌തമാക്കി.

ഇപ്പോൾ എനിക്ക് സമ്മർദം കുറഞ്ഞതായി തോന്നുന്നു, പ്രൈസ് ടാഗിന്‍റെ സ്ഥാനം എപ്പോഴും രണ്ടാമതാണ്. നിങ്ങളുടെ ടീമിനെ വിജയിപ്പിക്കുകയും ആ ലക്ഷ്യം നേടുന്നതിന് മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. നായകൻ രോഹിതും പ്രധാന പരിശീലകൻ മഹേല ജയവർധനയും തന്നോട് സ്വാഭാവികമായ കളി കളിക്കാൻ ആവശ്യപ്പെട്ടതായി ഇഷാൻ പറഞ്ഞു. ടീമിൽ എല്ലാവർക്കും അവരുടേതായ റോളുകൾ ഉണ്ട്, എന്നെ സംബന്ധിച്ചിടത്തോളം ടീമിന് നല്ല തുടക്കം നൽകുക എന്നതാണ്. 30-40 റൺസിൽ പുറത്താകാതെ വലിയ സ്‌കോറുകൾ നേടേണ്ടതായിട്ടുണ്ടെന്നും ഇടംകൈയൻ ബാറ്റർ പറഞ്ഞു.

ABOUT THE AUTHOR

...view details