അഡ്‌ലെയ്‌ഡ്:മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം റോഡ് മാര്‍ഷ് അന്തരിച്ചു. അഡ്‌ലെയ്‌ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 74 കാരന്‍റെ അന്ത്യം. 1970 മുതല്‍ 1984 വരെ ടെസ്റ്റ് ക്രിക്കറ്റിൽ സജീവമായിരുന്നു മുന്‍ വിക്കറ്റ് കീപ്പര്‍. 92 ഏകദിന മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയന്‍ ജേഴ്‌സിയണിഞ്ഞു.
355 എതിര്‍ താരങ്ങളെ പുറത്താക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചു. ഇതില്‍ 95ഉം ഡെന്നിസ് ലില്ലിയുടെ പന്തുകളിലായിരുന്നു. ഇരുവരും തമ്മിലുള്ള കൂട്ടുക്കെട്ട് അക്കാലത്ത് ചര്‍ച്ചാവിഷയമായിരുന്നു. ഇടങ്കയ്യനായിരുന്ന മാര്‍ഷ് ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറാണ്. കരിയറിലാകെ മൂന്ന് സെഞ്ചുറി നേടിയിട്ടുണ്ട്.
വിരമിച്ച ശേഷം മാർഷ് ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ക്രിക്കറ്റ് അക്കാദമികളുടെ തലവനായി പ്രവര്‍ത്തിച്ചു. ദുബായില്‍ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ലോക കോച്ചിംഗ് അക്കാദമിയുടെ ആദ്യ കോച്ചും റോഡ് മാര്‍ഷായിരുന്നു. 2014-ൽ ഓസ്‌ട്രേലിയയുടെ സെലക്‌ടർമാരുടെ ചെയർമാനായി നിയമിതനായ അദ്ദേഹം രണ്ട് വർഷം ആ പദവിയിൽ തുടർന്നു. 1985-ൽ സ്‌പോർട് ഓസ്‌ട്രേലിയ ഹാൾ ഓഫ് ഫെയിം പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.
92 ഏകദിനങ്ങളില്‍ 1225 റണ്‍സാണ് നേടിയത്. 66 ഉയര്‍ന്ന സ്‌കോര്‍. 96 ടെസ്റ്റില്‍ നിന്ന് ആകെ 3633 റണ്‍സാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം. മൂന്ന് സെഞ്ചുറികള്‍ക്ക് പുറമെ 16 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. 132 റണ്‍സാണ് മാര്‍ഷിന്‍റെ ഉയര്‍ന്ന സ്‌കോര്‍.
ALSO READ:'അടുത്ത തലമുറയ്ക്ക് എന്‍റെ കരിയർ മാതൃകയാക്കാം': കോലി