ചെന്നൈ:ഐപിഎൽ താരലേലം മാനസികമായി ഒട്ടും സന്തോഷം നൽകുന്ന കാര്യമല്ലെന്നും കാലിച്ചന്തയിലെ കാളകളെപ്പോലെയാണ് താരങ്ങളെ കാണുന്നതെന്നും മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഇത്തവണത്തെ താര ലേലത്തിൽ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പർ കിങ്സ് താരത്തെ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തപ്പയുടെ പരാമർശം.
പണ്ട് എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നതുപോലെയാണ് പലപ്പോഴും ലേലത്തിനായി താരങ്ങൾ കാത്തിരിക്കുന്നത്. നമുക്ക് സ്വയം ഒരു കന്നുകാലിയെപ്പോലെയാണ് ആ അവസരത്തിൽ തോന്നുക. അത് താരങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതല്ല. അതിനാൽ ലേലത്തിന്‍റെ രീതി പരിഷ്‌കരികരിച്ച് ഡ്രാഫ്‌റ്റ് സംവിധാനത്തിലേക്ക് മാറ്റണമെന്നും റോബിൻ ഉത്തപ്പ പറഞ്ഞു.